രാജസ്ഥാൻ റോയൽസ് ഏറെ അസ്വസ്ഥതപ്പെടുത്തുന്നെന്ന് Sanjay Manjrekar
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താരങ്ങളെ അമിതമായി ആശ്രയിക്കുന്നത് രാജസ്ഥാൻ റോയൽസിന് തിരിച്ചടി ആയെന്ന് സഞ്ജയ് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിനെതിരെ (Rajasthan Royals) ആരോപണവുമായി ഇന്ത്യൻ മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ (Sanjay Manjrekar). ഇന്ത്യൻ പ്രീമിയർ ലീഗിൽ (Indian Premier League) തന്നെ ഏറ്റവും അസ്വസ്ഥതപ്പെടുത്തുന്ന ഫ്രാഞ്ചൈസികളിലൊന്ന് ആണ് രാജസ്ഥാൻ റോയൽസ് എന്ന് മഞ്ജരേക്കർ പറഞ്ഞു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം (England Cricket Team) താരങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് രാജസ്ഥാൻ റോയൽസിന് തിരിച്ചടി ആയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇംഗ്ലീഷ് താരങ്ങളായ ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, ജോസ് ബട്‌ലർ ത്രയത്തിലാണ് രാജസ്ഥാൻ അമിത പ്രതീക്ഷ വച്ചിരുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഐപിഎൽ രണ്ടാം പാദത്തിൽ മൂന്ന് താരങ്ങളുടെയും സേവനവും ടീമിന് ലഭിച്ചില്ല. ഇംഗ്ലണ്ട് കളിക്കാരുടെ ലഭ്യതയെ കുറിച്ച് എപ്പോഴും അനിശ്ചിതത്വമുണ്ടെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.
Also Read: Sanju Samson: സഞ്ജുവിന് 24 ലക്ഷം രൂപ പിഴ; ഇനി ആവർത്തിച്ചാൽ കനത്ത പിഴയ്ക്കൊപ്പം വിലക്കും
"എന്നെ ഏറെ അസ്വസ്ഥതപ്പെടുത്തുന്ന ഫ്രാഞ്ചൈസികളിൽ ഒന്നാണു രാജസ്ഥാൻ. ഒരു കാര്യം പറയാം. ഇംഗ്ലിഷ് താരങ്ങളെ അമിതമായി ആശ്രയിക്കാനുള്ള തീരുമാനമാണ് അവർക്കു തിരിച്ചടിയായത്. കാരണം, ഇംഗ്ലണ്ട് താരങ്ങളുടെ സേവനം അവർക്കു പൂർണമായി ലഭ്യമായിട്ടില്ല", മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.
ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരങ്ങൾക്കായി ഇംഗ്ലണ്ടിന്റെ പ്രമുഖ താരങ്ങളിൽ ഭൂരിഭാഗം പേരും ടീമുകൾക്കൊപ്പം ചേർന്നിട്ടില്ല. ക്രിസ് വോക്സ്, ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ എന്നിവർ വ്യക്തിപരമായ കാരണങ്ങളെ തുടർന്നു ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു.
രാജസ്ഥാന്റെ മധ്യനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തുന്നതാണു ടീം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. യുവതാരം റിയാൻ പരാഗിനെ വീണ്ടും വീണ്ടും കളിപ്പിക്കുന്നതിന്റെ യുക്തിയെക്കുറിച്ചോർത്ത് പലരും അദ്ഭുതപ്പെടും. ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടും വീണ്ടും വീണ്ടും നിരാശപ്പെടുത്തുകയാണു പരാഗ് എന്നിം മഞ്ജരേക്കർ പറഞ്ഞു.
രാജസ്ഥാൻ റോയൽസിന്റെ ബോളിങ് നിര ഭേദപ്പെട്ടതാണ്. ചേതൻ സാകരിയ, ജയ്ദേവ് ഉനാദ്കട്ട് എന്നിവർ വാഗ്ദാനങ്ങളാണ്. ടബാരെസ് ഷംസിയെ വാങ്ങാനുള്ള തീരുമാനവും മികച്ചതായിരുന്നു’– മഞ്ജരേക്കർ പറഞ്ഞു.
ഒമ്പത് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ് (Rajasthan Royals). സെപ്റ്റംബർ 27ന് സൺറൈസേഴ്സ് ഹൈദരാബാദുമായാണ് (Sunrisers Hyderabad) രാജസ്ഥാൻ റോയൽസിന്റെ അടുത്ത പോരാട്ടം. ഇനിയുള്ള മത്സരങ്ങളിൽ രാജസ്ഥാന് ജയം അനിവാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...