പരിക്ക് മാറി സഞ്ജു സാംസൺ കേരള ടീമിൻറെ ഭാഗമാകുന്നതോടെ ഇത്തവണ കേരള ടീം രഞ്ജി ട്രോഫി നേടുമെന്ന് രഞ്ജിതാരം രോഹൻ പ്രേം  സീ മലയാളം ന്യൂസിനോട് പറഞ്ഞു. ഇത്തവണ മികച്ച തുടക്കമാണ് കേരത്തിന്. ഇതുവരെ കളിച്ച മത്സരത്തിൽ ഒന്നിൽ മാത്രമേ പരാജയപ്പെട്ടിട്ടുള്ളു.  മികച്ച രീതിയിലുള്ള പ്രകടനമാണ് കേരളം കാഴ്ചവെയക്കുന്നത്. വൈറ്റ് ബോളിൽ നന്നായി കളിക്കുന്ന ടീം, ഇപ്പോൾ രഞ്ജിയിലും മികച്ച പ്രകടനമാണ് നടത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്വാർട്ടർ ഫൈനലും സെമി ഫൈനലും കേരളം കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ രഞ്ജിട്രോഫി നേടാൻ ആയിട്ടില്ലെന്നത് സങ്കടമാണ്. കപ്പ് അടുത്തുണ്ട് അത് നേടാൻ കളിയിലുപരി നമ്മുടെ മനസ്സാണ് ഒരുമിച്ച് വരേണ്ടതെന്നാണ് ക്യപ്റ്റന്‍ സഞ്ജു ടീം അംഗങ്ങൾക്ക് നൽകിയിരിക്കുന്ന ഉപദേശം എന്നും രോഹൻ പ്രേം പറഞ്ഞു.


ALSO READ : ISL : ആദ്യ 20 മിനിറ്റിൽ മുംബൈയുടെ നാല് ഗോൾ... കേരള ബ്ലാസ്റ്റേഴ്സ് ഡിം...


സാധാരണ ഗതിയിൽ പതുക്കെയാണ് കേരളത്തിന്റെ തുടക്കം എന്നാൽ അതിൽ മാറ്റം  വന്നിട്ടുണ്ട്. ഇപ്പോൾ കിട്ടിയ തുടക്കം അവസാനം  വരെ നിലനിര്‍ത്തിയാൽ തന്നെ കേരളത്തിന് കപ്പ് നേടാന്‍ കഴിയും. നാളെ സര്‍വ്വീസസുമായാണ് കേരളത്തിൻറെ മത്സരം. സര്‍വ്വീസസുമായും പോണ്ടിച്ചേരിയുമായുമുള്ള മത്സരങ്ങൾ ജയിക്കാൻ കഴിഞ്ഞാൽ കേരളത്തിന് നോക്കൗട്ട് റൗണ്ടിൽ എത്താാം. ആ സമയത്ത് സഞ്ജു കൂടി ടീമിനൊപ്പം ചോർന്നാൽ ഇത്തവണ കപ്പുയർത്തല്‍ എളുപ്പമാകും. 


അതിനുള്ള പരിശ്രമത്തിലാണ് താരങ്ങൾ.  കെ.സി.എ താരങ്ങൾക്ക് നൽകുന്നത് മികച്ച പിന്തുണയാണ്. സെലക്ടർമാർ സൂക്ഷമായി തന്നെ താരങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ടിനു യോഹന്നാനാണ് ടീമിന്റെ കോച്ച്. അദ്ദേഹവും ടീം മാനേജറും മുഴുവൻ താരങ്ങള്‍ക്കും ഒപ്പംമുണ്ടെന്നും രോഹൻ കൂട്ടിച്ചെര്‍ത്തു.ഇന്ത്യയിൽ തന്നെ ഇത്രത്തോളം ഹാർഡ് വര്‍ക്ക് ചെയ്യുന്ന ക്രിക്കറ്റ് ടീം കേരളം ആയിരിക്കും.


ALSO READ : മെസിയുടെ ശബ്ദവും അനുകരിച്ച് മഹേഷ്; അതും സ്പാനിഷിൽ; ചരിത്രമെന്ന് ആരാധകർ


365 ദിവസത്തില്‍ മുക്കാൽ ഭാഗവും ടീമിന്റെ ഭാഗമായ എല്ലാവരും പരിശീലനത്തിലായിരിക്കും. രോഹൻ എസ് കുന്നുമ്മൽ, ബേസിൽ തമ്പി,ബാസിത്ത്, ആസിഫ്, സിജുമോൻ,വൽസൽ ഗോവിന്ദ് എന്നിവർ എല്ലാം മികച്ച പ്രകടനമാണ് ഇപ്പോൾ കഴ്ച വയ്ക്കുന്നത്. ഇവർ എല്ലാം വൈറ്റ് ബോളിലും റെഡ് ബോളിലും സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്. ഈ യുവതാരങ്ങൾ ഇന്ത്യക്ക് തന്നെ മുതൽ കൂട്ടാകും..


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.