2008ലെ ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ആദ്യമായി അവതരിപ്പിച്ച DRS (Decision Review System) ക്രിക്കറ്റില്‍ ഏറെ വിപ്ലവം സൃഷ്‌ടിച്ച ഒന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിക്കറ്റ് എന്ന കായികത്തിന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റിയ DRS സംവിധാനം കളിക്കാരോടുള്ള നീതി പുലര്‍ത്താന്‍ കൂടുതല്‍ സഹായകമായി. ആധുനിക സാങ്കേതികവിദ്യ ക്രിക്കറ്റിൽ ഉപയോഗിച്ചതിന്‍റെ ഫലമാണ് DRS.


എന്നാല്‍, യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ DRS സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുകയാണ് ചില കുട്ടികള്‍. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനാണ് വെള്ളിയാഴ്ച വീഡിയോ പങ്കുവച്ചത്.


ഉത്രയുടെ പേരില്‍ വന്‍ തുകയുടെ ഇന്‍ഷുറന്‍സ്, കേസില്‍ പുതിയ വഴിത്തിരിവ്...



കുട്ടികളുടെ സർഗ്ഗാത്മകതയെക്കുറിച്ച് എഴുതാന്‍ വാക്കുകള്‍ ലഭിക്കാത്തതിനാല്‍ വളരെ കുറച്ച് വാക്കുകളിലാണ് അശ്വിന്‍ സംഭവം വിവരിച്ചിരിക്കുന്നത്. സ്ലോ മോഷൻ ക്യാമറകൾ, സ്നിക്കോ മീറ്ററുകൾ, ബോൾ ട്രാക്കിംഗ് ഹീറ്റ് സെൻസറുകൾ, സ്റ്റമ്പ് മൈക്രോഫോണുകൾ എന്നിവ ഉപയോഗിച്ചാണ്‌ DRS സംവിധാനം ഉപയോഗിക്കുന്നത്.


എന്നാല്‍, ഇതൊന്നും ഇല്ലാതെയാണ് കുട്ടികള്‍ DRS ഉപയോഗിച്ചിരിക്കുന്നത്. ചില കുട്ടികള്‍ ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോ. ബാറ്റ്സ്മാന്‍ മിസ്സ്‌ ചെയ്ത ഡെലിവറിയ്ക്കായി വിക്കറ്റ് കീപ്പർ, ബൗളർ, ഫീൽഡർമാർ എന്നിവർ അപ്പീൽ നൽകുന്നു. 


സാനിറ്റൈസർ ക്യാൻസറിന് കാരണമാകുമോ?  അറിയാം.. 


തുടർന്ന് അമ്പയർ ബാറ്റ്സ്മാന് ഔട്ട്‌ വിധിക്കുന്നു. എന്നാല്‍, തീരുമാനത്തിൽ തൃപ്തനാകാത്ത ബാറ്റ്സ്മാന്‍ DRS നു അപ്പീല്‍ നല്‍കുന്നു. തുടര്‍ന്ന്, കൈകൊണ്ട് ഡിആർ‌എസ് ഉപയോഗിക്കാൻ ഒരു കുട്ടി ആംഗ്യം കാണിക്കുന്നത് വീഡിയോയിൽ കാണാം.


അന്താരാഷ്ട്ര മത്സരമല്ലാത്തതിനാല്‍ സാങ്കേതികവിദ്യയും ഇവിടെ ലഭ്യമല്ലല്ലോ..DRS ഉപയോഗിച്ചുള്ള ഗ്രൂപ്പ് വീഡിയോയാണ് അടുത്തതായി വീഡിയോയില്‍ കാണിക്കുന്നത്. റീപ്ലേ, സ്ലോ മോഷൻ, ബോൾ ട്രാക്കിംഗ് അങ്ങനെ മൂന്നാം അമ്പയർ ഉപയോഗിക്കുന്നതെല്ലാം കുട്ടികള്‍ അവരുടെ ശൈലിയില്‍ ഉപയോഗിക്കുന്നതും വീഡിയോയില്‍ കാണാം.