ഉത്രയുടെ പേരില്‍ വന്‍ തുകയുടെ ഇന്‍ഷുറന്‍സ്, കേസില്‍ പുതിയ വഴിത്തിരിവ്...

വിവാദമായ ഉത്രാ കൊലപാതക കേസില്‍ പുതിയ വഴിത്തിരിവ്!!

Last Updated : May 30, 2020, 03:23 PM IST
  • കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക ലക്ഷ്യം തന്നെയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് കേസില്‍ പുതിയ വഴിത്തിരിവ്.
ഉത്രയുടെ പേരില്‍ വന്‍ തുകയുടെ ഇന്‍ഷുറന്‍സ്, കേസില്‍ പുതിയ വഴിത്തിരിവ്...

കൊല്ലം: വിവാദമായ ഉത്രാ കൊലപാതക കേസില്‍ പുതിയ വഴിത്തിരിവ്!!

ഉത്രയുടെ പേരില്‍ സൂരജ് വന്‍തുകയുടെ ഇന്‍ഷുറസ് പോളിസി എടുത്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ ഉത്രയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ തുക തട്ടിയെടുക്കാന്‍ കൂടിയാകാം സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഉത്രയുടെ കൊലപാതകത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സിന്‍റെ രേഖകള്‍ പോലീസ് ഇതുവരെ കണ്ടെടുത്തിട്ടില്ല. 

Also Read: Viral Video: 103-ാം വയസില്‍ കൊറോണയെ തോല്‍പ്പിച്ചു; ബിയര്‍ കുടിച്ച് മുത്തശ്ശിയുടെ ആഘോഷം !!

 

ഇന്ത്യയില്‍ നടന്നിട്ടുള്ള സമാനമായ കേപ്രകൃതിക്കും സമൂഹത്തിനുമായി ജീവിച്ച വ്യക്തിത്വം: കെ.സുരേന്ദ്രൻ 

ഇന്ത്യയില്‍ നടന്നിട്ടുള്ള സമാനമായ കേസുകളുടെ വിധിയും പോലീസ് പരിശോധിക്കും. കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക ലക്ഷ്യം തന്നെയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് കേസില്‍ പുതിയ വഴിത്തിരിവ്. 

സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്കുള്ള പങ്കും പോലീസ് അന്വേഷിക്കും. പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിനു മുന്‍പ് ഉത്രയ്ക്ക് നല്‍കാനായി സൂരജ് വാങ്ങിയ ഉറക്കഗുളികകളുടെ സ്ട്രിപ് പോലീസ് കണ്ടെടുത്തു. 

ഉത്രയുടെ വീട്ടിലേക്ക് സൂരജെത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 

Trending News