Ravi Shastri: ടി-20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ
ലോകകപ്പിന് ശേഷം കരാർ കാലാവധി അവസാനിക്കുന്നതോടെ ടീം വിടാൻ ആഗ്രഹിക്കുന്നതായി ശാസ്ത്രി ചില ബിസിസിഐ അംഗങ്ങളോട് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ(Indian Cricket Team) പിന്നണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത. ഒക്ടോബർ– നവംബർ മാസങ്ങളിൽ യുഎഇയിൽ(UAE) നടക്കുന്ന Twenty - 20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും(Ravi Shastri) സഹ പരിശീലകരും സ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. രവി ശാസ്ത്രിയെ കൂടാതെ ബോളിങ് പരിശീലകൻ ഭരത് അരുൺ(Bharat Arun), ഫീൽഡിങ് പരിശീലകൻ വിക്രം റാത്തോർ(Vikram Rathore) എന്നിവരും ലോകകപ്പിന് ശേഷം ടീം വിട്ടേക്കും എന്നാണ് സൂചന.
ടി - 20 ലോകകപ്പിന് ശേഷം കരാർ കാലാവധി അവസാനിക്കുന്നതോടെ ടീം വിടാൻ ആഗ്രഹിക്കുന്നതായി ശാസ്ത്രി ചില BCCI അംഗങ്ങളെ അറിയിച്ചതായാണ് വിവരം. മറ്റു പരിശീലകരും സപ്പോർട്ട് സ്റ്റാഫുകളും വിവിധ IPL ടീമുകളുമായി ചർച്ചകൾ നടത്തിയതിന്റെ വിവരങ്ങൾ പുറത്തു വരുന്നുണ്ട്. കോച്ചിങ് സ്റ്റാഫിനെ അടിമുടി മാറ്റാനാണ് ബിസിസിഐയും പദ്ധതിയിടുന്നത് എന്നാണ് അടുത്ത വൃത്തങ്ങളും നൽകുന്ന സൂചന.
Also Read: 'സ്വന്തം ഷൂലേസ് കെട്ടാനറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നത്...'
2014ലാണ് ടീം ഡയറക്ടറായി മുൻ ഇന്ത്യൻ താരം കൂടിയായ ശാസ്ത്രി ടീമിനൊപ്പം ചേർന്നത്. പിന്നീട് 2017ലെ Champions Trophy ഫൈനലിൽ പരാജയപ്പെട്ടതോടെയാണ് അനില്‍ കുംബ്ലെയുടെ പകരക്കാരനായി രവി ശാസ്ത്രിയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. ശാസ്ത്രിക്ക് കീഴിൽ ഓസ്ട്രേലിയൻ മണ്ണിൽ രണ്ച് ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലും എത്തിയിരുന്നു. എങ്കിലും ശാസ്ത്രിയുടെ കീഴിൽ ഒരു ഐസിസി ടൂർണമെന്റ് പോലും സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 2019 ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസീലൻഡിനോട് ഇന്ത്യ തോറ്റിരുന്നു.
Also Read: Tokyo Olympics 2020: ഒളിമ്പിക്‌സിനിടെ അച്ചടക്ക ലംഘനം, വിനേഷ് ഫോഗട്ടിന് സസ്പെന്‍ഷന്‍
ഇന്ത്യൻ ബോളിങ്ങിനെ ലോക നിലവാരത്തിലേക്ക് എത്തിച്ചതിൽ ഭരത് അരുൺ വലിയ പങ്ക് വഹിച്ചപ്പോൾ ഫീൽഡിങ്ങിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ആർ. ശ്രീധർ കൊണ്ടുവന്നത്. ഇന്ത്യൻ ടീം താരങ്ങളുടെ പ്രിയപ്പെട്ട പരിശീലകനാണ് രവി ശാസ്ത്രി. ശാസ്ത്രി താരങ്ങൾക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പ്രശംസിച്ചിരുന്നു. നിലവിലെ പരിശീലക സംഘത്തിന് കീഴില്‍ ടെസ്റ്റിലാണ് ഇന്ത്യ കൂടുതല്‍ തിളങ്ങിയത്.
ടി20 ലോകകപ്പോടെ രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയാല്‍ പകരമാരെന്നത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തല്‍സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനാണ്. ഇന്ത്യ എ,അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായി ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര നേടിയ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനും ദ്രാവിഡായിരുന്നു. ഇന്ത്യൻ എ ടീമിൽ അംഗങ്ങളായിരിക്കെ, ദ്രാവിഡ് പരിശീലിപ്പിച്ച പല താരങ്ങളും ഇപ്പോൾ സീനിയർ ടീമിൽ കളിക്കുന്നുമുണ്ട്.