ന്യൂ ഡൽഹി : കാറപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പർ താരം റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റും. നെറ്റിയിൽ മുറിവ്, വലത് കാലിലെ ലിഗമെന്റ് പ്രശ്നം, വലത് കൈയ്യിലെ വിവിധ ഒടിവുകൾ എല്ലാമായി ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിൽ തുടരകയാണ് റിഷഭ് പന്ത്. കൂടുതൽ വിദഗ്ധ ചികിത്സക്കായി ഇന്ത്യൻ വിക്കറ്റ് കീപ്പർ താരത്തെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ ശ്യാം ശർമ്മ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പന്തിന്റെ അമ്മയുമായി സംസാരിച്ചു. കാലിലെ ലിഗമെന്റ് പ്രശ്നത്തിനുള്ള വിദഗ്ധ ചികിത്സക്കായി വിക്കറ്റ് കീപ്പർ താരത്തെ മുംബൈയിലേക്ക് മാറ്റുമെന്ന് ശ്യാം ശർമ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വെച്ച് റിഷഭ് പന്തിന്റെ കാറ് അപകടത്തിൽ പെടുന്നത്. അപകടത്തിൽ പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം കാറിന്റെ ഉള്ളിൽ നിന്നും ചില്ല് പൊട്ടിച്ച് സ്വയം പുറത്തെത്തുകയായിരുന്നു. അപകടത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ താരത്തിന് പിരക്കേൽക്കുകയും ചെയ്തു.


ALSO REAAD : Rahul Dravid : രാഹുൽ ദ്രാവിഡുമായുള്ള കരാർ 2023 ലോകകപ്പ് വരെ മാത്രം... വരും, ഈ പഴയ താരം പരിശീലകന്റെ റോളിൽ


അപകടനില തരണം ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ഇതുവരെ എഴുന്നേറ്റ് നടക്കാൻ സാധിച്ചിട്ടില്ല. അതേസമയം താരത്തിന്റെ നട്ടെല്ലിനോ, തലച്ചോറിനോ കാര്യമായ പരിക്കുകൾ ഏറ്റിട്ടില്ലയെന്നത് ആശ്വാസകരമാണ്. മുംബൈയിലേക്ക് മാറ്റുന്ന താരത്തിന് ബിസിസിഐയുടെ വിദഗ്ധ ഡോക്ടമാരുടെ കീഴിലാകും ചികിത്സ നൽകുക. അപകടത്തിന് ശേഷം താരത്തിന് ആദ്യ ഘട്ടത്തിൽ പന്തിന് പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കിയിരുന്നു.


അപകടസമയത്ത് പന്തിന്റെ കാറിൽ താരം മാത്രമെ ഉണ്ടായിരുന്നുള്ളു. ഡ്രൈവിങ്ങിനിടെ ഉറങ്ങി പോയതാണ് അപകടത്തിനുള്ള കാരണം. ഡൽഹി നിന്നും താരം റൂർക്കിയിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് താരത്തിന്റെ കാറ് ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.