Rahul Dravid : രാഹുൽ ദ്രാവിഡുമായുള്ള കരാർ 2023 ലോകകപ്പ് വരെ മാത്രം... വരും, ഈ പഴയ താരം പരിശീലകന്റെ റോളിൽ

Indian Cricket Team New Coach രാഹുൽ ദ്രാവിഡിന്റെ ആഭാവത്തിൽ വിവിഎസ് ലക്ഷ്മണൽ ഇന്ത്യൻ ടീമിന്റെ വിവിധ പര്യടനങ്ങൾക്ക് പരിശീലനം നൽകിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 09:23 AM IST
  • ലോകകപ്പിന് ശേഷം മറ്റൊരു കോച്ചിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ബിസിസിഐ നിയമിച്ചേക്കുമെന്ന് ചില ക്രിക്കറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
  • ഇപ്പോൾ ആ റിപ്പോർട്ടുകൾ മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണിലേക്കാണ് വിരൽ ചൂണ്ടുന്നത്.
  • ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനായ ലക്ഷ്മണിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം നൽകാൻ ബിസിസിഐ തീരുമാനമെടുത്തേക്കുമെന്ന് ന്യൂസ്18 ക്രിക്കറ്റ്നെക്സ്ട റിപ്പോർട്ട് ചെയ്യുന്നു.
Rahul Dravid : രാഹുൽ ദ്രാവിഡുമായുള്ള കരാർ 2023 ലോകകപ്പ് വരെ മാത്രം... വരും, ഈ പഴയ താരം പരിശീലകന്റെ റോളിൽ

ഈ വർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് ഇന്ത്യൻ പരിശീലകനായി രാഹുൽ ദ്രാവിഡിന് ബിസിസിഐയുമായി കാരാർ ഉള്ളത്. ലോകകപ്പിന് ശേഷം മറ്റൊരു കോച്ചിനെ ഇന്ത്യൻ  ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ബിസിസിഐ നിയമിച്ചേക്കുമെന്ന് ചില ക്രിക്കറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ആ റിപ്പോർട്ടുകൾ മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണിലേക്കാണ് വിരൽ ചൂണ്ടുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനായ ലക്ഷ്മണിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം നൽകാൻ ബിസിസിഐ തീരുമാനമെടുത്തേക്കുമെന്ന് ന്യൂസ്18 ക്രിക്കറ്റ്നെക്സ്ട റിപ്പോർട്ട് ചെയ്യുന്നു. 

2023 ഏകദിന ലോകകപ്പോടെ ഒരു തലമുറ മാറ്റമായിരിക്കുന്ന ഇന്ത്യൻ ടീമിൽ കാണാൻ സാധ്യതയുള്ളത്. പുത്തൻ തലമുറയെ പുതിയ നേതൃത്വത്തിന്ഖെ കീഴിൽ വളർത്തിയെടുക്കാനാകും ബിസിസിഐ തീരുമാനിക്കുകയെന്ന് ചില ക്രിക്കറ്റ് മാധ്യമങ്ങൾ നൽകുന്ന സൂചന.

ALSO READ : IND vs SL : വാങ്കെഡെ ത്രില്ലർ! ലങ്കയ്ക്കെതിരെ ഇന്ത്യക്ക് രണ്ട് റൺസ് ജയം

എൻസിഎ തലവൻ എന്നതിലുപരി രാഹുൽ ദ്രാവിഡിന്റെ അസാന്നിധ്യത്തിൽ ലക്ഷ്മൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പരിശീലനം നൽകിട്ടുണ്ട്. ലോകകപ്പ് ഡ്യൂട്ടിക്ക് ശേഷം ബിസിസിഐ ദ്രാവിഡിന് വിശ്രമം അനുവദിച്ച വേളിൽ ലക്ഷ്മണനായിരുന്നു ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിന് പരിശീലനം നൽകാൻ അവസരം നൽകിയത്. ഇതിന് പുറമെ സിംബാബ്വെ ഐർലാൻഡ് എന്നീ രാജ്യങ്ങൾക്കെതിരെയുള്ള മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനും എൻസിഎ തലവൻ പരീശിലനം നൽകിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ലങ്കയ്ക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ രണ്ട് റൺസിന് ജയിച്ചിരുന്നു. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ സംഘം 163 റൺസ് വിജയലക്ഷ്യം ലങ്കയ്ക്ക് മുന്നിൽ ഉയർത്തി. എന്നാൽ വാങ്കെഡെയിൽ ഇന്ത്യയുടെ പേസ് അറ്റാക്കിൽ ലങ്കയ്ക്ക് ആതിഥേയർ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ സാധിച്ചില്ല. പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ച സഞ്ജു സാംണിന് അഞ്ച് റൺസ് മാത്രമെ നേടാനായുള്ളു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News