ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയുടെ ഫൈനലിനായി ഇന്ത്യയുടെ ​ഗോൾഡൻ ബോയ് നീരജ് ചോപ്ര തയ്യാറെടുക്കുകയാണ്. എന്നാൽ ഈ സമയത്ത് സമൂഹമാധ്യമങ്ങളിൽ ഒരു സംഭവം ട്രെൻഡായി കൊണ്ടിരിക്കുകയാണ്. നീരജ് ചോപ്ര സ്വർണം നേടിയാൽ ഞാൻ പണം നൽകും എന്ന ട്രെൻഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അലയടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്താണ് ഈ ട്രെൻഡിൽ മുന്നിൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി ആരാധകരും സെലിബ്രറ്റികളും ഈ ട്രെൻഡിന് പിന്തുണയുമായി എത്തിയതോടെ നീരജിൻ്റെ ഫൈനൽ പ്രകടനത്തിനായുള്ള കാത്തിരിപ്പിനുള്ള ആവേശം വർധിച്ചു. ടോക്കിയോ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര ചൊവ്വാഴ്ച സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന യോഗ്യതാ റൗണ്ടിൽ ആദ്യ ശ്രമത്തിൽ തന്നെ 89.34 മീറ്റർ എറിഞ്ഞാണ് വേദിക്ക് ആവേശം പകർന്നത്. അദ്ദേഹത്തിൻ്റെ ഗംഭീരമായ ത്രോ, വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഫൈനലിൽ അദ്ദേഹത്തിന് സ്ഥാനം ഉറപ്പിക്കുകയും പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം എന്ന സുവർണ്ണ നിമിഷത്തിനായി ആരാധകരെ ആകാംക്ഷാഭരിതരാക്കുകയും ചെയ്തു.


പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടിയാൽ താൻ ഒരാൾക്ക് 1,00,089 രൂപ നൽകുമെന്ന വാഗ്ദാനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത് എക്സിൽ ട്വീറ്റ് ചെയ്തതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.  പണം കൊടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും യുവതാരം വ്യക്തമാക്കുന്നുണ്ട്. 


Also Read: Paris Olympics: ഇന്ത്യക്ക് നിരാശ; വിനേഷ് ഫോ​ഗട്ട് അയോ​ഗ്യ, മെഡൽ നഷ്ടമാകും


 


റിഷഭ് പന്ത് ട്വീറ്റ് ചെയ്തത് ഇങ്ങനെ:
'നീരജ് ചോപ്ര നാളെ സ്വർണം നേടിയാൽ തൻ്റെ ഈ ട്വീറ്റിന് ലൈക്കും ഏറ്റവും കൂടുതൽ കമൻ്റ് ചെയ്യുകയും ചെയ്യുന്ന ഭാഗ്യശാലിക്ക് ഞാൻ 100089 രൂപ നൽകും. ബാക്കി വരുന്ന ആദ്യ 10 പേർക്ക് ഫ്ലൈറ്റ് ടിക്കറ്റും ലഭിക്കും. എന്റെ സഹോദരനായി ഇന്ത്യയിൽ നിന്നും പുറത്തുനിന്നും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു'. 


പന്തിൻ്റെ പ്രഖ്യാപനം ആരാധകരിൽ നിന്നും മറ്റ് സെലിബ്രിറ്റികളിൽ നിന്നും സമാനമായ വാഗ്ദാനങ്ങളുടെ ഒരു പ്രവാഹത്തിന് കാരണമായി. നിരവധി പേർ ഇതേ ശൈലിയിൽ വാ​ഗ്ദാനങ്ങൾ ട്വീറ്റ് ചെയ്ത് നീരജിന് പിന്തുണ നൽകി. എന്നാൽ ചിലർ പന്തിൻ്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന സംശയവും ഉയ‌ർത്തുന്നുണ്ട്. ഇങ്ങനെയൊരു പോസ്റ്റ് പന്ത് ഔദ്യോ​ഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ടുതന്നെ റിഷഭിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നുമാണ് ചിലർ പങ്കുവയ്ക്കുന്ന സംശയം. 


ഇന്നലെ നടന്ന യോ​ഗ്യതാ റൗണ്ട് മത്സരത്തിൽ ആദ്യ ശ്രമത്തിൽ തന്നെ നീരജ് 89.34 മീറ്റർ ദൂരം ജാവലിൻ എത്തിക്കാൻ കഴിഞ്ഞു. ഫൈനലിൽ കടക്കാനുള്ള ദൂരം 84 മീറ്ററാണ്. നീരജിന്റെ ഏറ്റവും മികച്ച വ്യക്തി​ഗത പ്രകടനമാണ് പാരിസിലെ യോ​ഗ്യത മത്സരത്തിൽ കണ്ടത്. ടോക്കിയോയിൽ സ്വർണമെഡൽ സ്വന്തമാക്കുമ്പോൾ 87.58 മീറ്ററായിരുന്നു നീ​രജ് ജാവലിൻ എത്തിച്ച ദൂരം. നാളെ നീരജ് ചോപ്രയുടെ സുവർണ്ണനേട്ടത്തിനായി കോടികണക്കിന് ജനങ്ങളാണ് കാത്തിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.