Maldives : ദക്ഷിണേഷ്യൻ ഫുട്ബോൾ കപ്പ് പോരാട്ടത്തിൽ (SAFF Championship 2021) ഇന്ത്യക്ക് (Indian Football Team) സമനിലയോടെ തുടക്കം. ആദ്യ മത്സരത്തിൽ 10 പേരായി ചുരുങ്ങിയ ബംഗ്ലാദേശിനോട് ഇന്ത്യക്ക് (India vs Bangladesh) സമനില വഴങ്ങേണ്ടി വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

26-ാം മിനിറ്റിൽ സുനിൽ ഛേത്രിയുടെ ഗോളിൽ മുന്നിലെത്തിയ ഇന്ത്യ, 74-ാം മിനിറ്റിൽ സമനില ഗോൾ വഴങ്ങുകയായിരുന്നു. യീസിൻ അറാഫത്താണ് ബംഗ്ലാദേശിനായി സമനില ഗോൾ കണ്ടെത്തിയത്. 54-ാം മിനിറ്റിൽ ബംഗ്ലാദേശ് പത്ത് പേരായി ചുരുങ്ങി 20 മിനിറ്റുകൾ കഴിഞ്ഞിട്ടാണ് ഇന്ത്യ സമനില ഗോൾ വഴങ്ങി ജയം നഷ്ടപ്പെടുത്തിയത്.


ALSO READ : "ഞാൻ Amrinder Singh ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പറാണ്" പഞ്ചാബ് മുഖ്യമന്ത്രിക്ക് പകരം ട്വിറ്ററിൽ ടാഗ് ചെയ്തത് ഇന്ത്യൻ ഫുട്ബോൾ താരത്തെ


ബംഗ്ലാദേശ് പ്രതിരോധ താരം ബിശ്വാനാഥ് ഘോഷാണ് ചുവപ്പ് കാർഡ് കണ്ട് കളം വിടേണ്ടി വന്നത്. തുടർന്നും ആക്രമണം നടത്തിയെങ്കിലും ബംഗ്ലാ ഗോൾ കീപ്പർ റഹ്മാൻ സിക്കോ ഇന്ത്യയുടെ വിജയ ഗോളിന് വിലങ് തടിയായി.


ആദ്യം മുതൽ തന്നെ ആക്രമിച്ച് കളിച്ച് ഇന്ത്യ 26-ാം മിനിറ്റിൽ ഛേത്രിയുടെ ഗോളിലൂടെയാണ് ലീഡ് നേടിയത്. വിങ് ബാക്ക് ഉദാന്ത സിങ് നൽകിയ പാസിൽ ഇന്ത്യൻ നായകൻ ബംഗ്ലാദേശിന്റെ വലയിൽ എത്തിക്കുകയായിരുന്നു. 


ALSO READ : Durand Cup : എക്സ്ട്രാ ടൈമിൽ എഡു ബേഡിയയുടെ ഗോളിൽ FC Goa ഡ്യൂറാൻഡ് കപ്പ് ചാമ്പ്യന്മാർ


ഇതോടെ ഛേത്രി 121 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി ഇന്ത്യക്ക് വേണ്ടി 76 ഗോളുകൾ സ്വന്തമാക്കി. ഫുട്ബോൾ ഇതിഹാസം പെലെ ബ്രസീലനായി നേടിയ ഗോൾ നേട്ടത്തിനൊപ്പമെത്താൻ ഇന്ത്യൻ നായകന് ഒരു ഗോളിന്റെ ദൂരം മാത്രമെ ഉള്ളു. 


ഇതിനിടെ പത്ത് പേരായി ബംഗ്ലാദേശ് ചുരുങ്ങിയ ആശ്വാസത്തിൽ വിജയം സ്വപ്നം കണ്ട ഇന്ത്യയെ നിശ്ഭ്രമമാക്കിയാണ് സമനില ഗോൾ പിറന്നത്. ബംഗ്ലാ ടീമിനായി യീസിൻ അറാഫത്താണ് സമനില ഗോൾ കണ്ടെത്തിയത്. റാക്കിബ് ഹുസൈൻ നൽകിയ പാസാണ് അറാഫത്ത് ഇന്ത്യൻ വല കുലുക്കിയത്.


ALSO READ : Foot Ball| അണ്ടർ 16 ക്യാമ്പ് കേരളത്തിൽ, കേരളത്തിൻറെ ഫുട്ബോളിനെ രാജ്യാന്തര തലത്തിലെത്തിക്കാൻ ശ്രമം


അതേസമയം പത്ത് പേരായി ചുരുങ്ങിയ ബംഗ്ലാദേശിനെ തോൽപ്പിക്കാൻ സാധിക്കാത്ത ഇന്ത്യയെ നയിക്കുന്ന മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഫുട്ബോൾ ആരാധകർ രംഗത്തെത്തി. #stimacout എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം സൃഷ്ടിക്കുകയാണ് ആരാധകർ.


ശ്രീലങ്കയ്ക്കെതിരെ ഒക്ടോബർ 7നാണ് ഇന്ത്യയുടെ അടുത്ത മത്സരം. 12 തവണ നടന്ന സാഫ് ടൂർണമെന്റിൽ ഏഴ് തവണയും ഇന്ത്യയായിരുന്നു കീരിടം ഉയർത്തിട്ടുള്ളത്. 2018ൽ നടന്ന് ടൂർണമെന്റ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചായിരുന്നു മാൽഡീവ്സ് കിരീടം ഉയർത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.