തിരുവനന്തപുരം: കാൽപന്തുകളിയിൽ കേരളത്തിൻറെ പങ്കും ഉയർത്തിക്കാട്ടാൻ ശ്രമം. കേരളത്തിൻറെ ഫുട്ബോളിനെ കൂടുതൽ മെച്ചപ്പെടുത്താൻ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനുമായി ധാരണയായതായി മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൂടുതൽ മത്സരങ്ങൾ ഇതോടെ കേരളത്തിൽ നടക്കും. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്‌സരങ്ങൾ മഞ്ചേരി സ്‌റ്റേഡിയത്തിൽ നടത്തും. ട്വന്റി ട്വന്റി മത്‌സരങ്ങളിലൊന്ന് കേരളത്തിന് അനുവദിക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കൂടാതെ അണ്ടർ 16 ഫുട്ബാൾ ക്യാമ്പും കേരളത്തിൽ നടത്തും.
നമ്മുടെ വനിതാ ഫുട്ബാൾ ടീമിന് കൂടുതൽ പ്രോത്സാഹനം നൽകും. കോഴിക്കോട് അടക്കെ ബീച്ച് ഫുട്ബാളിനെ പ്രോത്‌സാഹിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കും. എല്ലാ പഞ്ചായത്ത് തലങ്ങൾ മുതലും വിവിധ ഫുട്ബാൾ മത്‌സരങ്ങളും കോച്ചിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും.
ഇത്തരത്തൽ ഒരോന്നും ഘട്ടം ഘട്ടമായി ഉയർത്തി വിവിധ ലീഗ് മത്‌സരങ്ങൾ നടത്തും. പുതിയതായി തൃശൂരും കോഴിക്കോടും റീജിയണൽ കായിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതോടെ കൂടുതൽ താരങ്ങൾക്ക് നിയമനം നൽകാനാവും. സംസ്ഥാനത്തിൻറെ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് കേന്ദ്ര കായിക മന്ത്രിക്ക് നേരിട്ട് നിവേദനം നൽകാനും പദ്ധതിയിടുന്നുണ്ട്.
ALSO READ : Virat Kohli റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയുന്നു
അടുത്ത മാസം ഒക്ടോബർ മുതൽ കേരളത്തിലെ എല്ലാ പഞ്ചായത്തിലും സ്‌പോർട്‌സ് കൗൺസിൽ നിലവിൽ വരും. അങ്ങിങ്ങായി തകർന്നു കിടക്കുന്ന വിവിധ സ്‌റ്റേഡിയങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്പനിക്ക് രൂപം നൽകിയിട്ടുണ്ട്. എല്ലാ വർഷവും സ്‌റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തും. കോവിഡിന് ശേഷം കേരളത്തിലെ കളിക്കളങ്ങളെ കൂടുതൽ സജീവമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിദേശ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്ബാൾ മത്‌സരം നടത്തുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...