SAFF Cup 2023 : ഇന്ത്യ സാഫ് കപ്പ് ഫൈനലിൽ; ലെബനനിനെ തകർത്തത് പെനാൽറ്റിയിൽ
SAFF Cup 2023 Indian Football Team : അധിക സമയത്തേക്ക് നീണ്ട മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് ഷൂട്ട്ഔട്ടിലാണ് ഇന്ത്യയുടെ ജയം
ബെംഗളൂരു : സാഫ് കപ്പ് ഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യ. ബെംഗളൂരുവിൽ വെച്ച് നടന്ന് ടൂർണമെന്റിന്റെ സെമി-ഫൈനലിൽ ഇന്ത്യ ലെബനനിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിക്കുകയായിരുന്നു. ഗോൾരഹിത സമനിലിയൽ അധികം സമയം പൂർത്തിയാക്കിയ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റിയിൽ 4-2നാണ് ഇന്ത്യ ലെബനനിനെ തകർത്തത്.
പന്ത് അടക്കിവെച്ച് ഇന്ത്യ ലെബനനിനെതിരെ മത്സരിച്ചപ്പോൾ, പ്രത്യാക്രമണത്തിലൂടെയായിരുന്നു ലെബനനിന്റെ പ്രകടനം. നിരവധി അവസരങ്ങൾ ഇരു ടീമുകളും സൃഷ്ടിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. തുടർന്ന് മത്സരം 90 മിനിറ്റ് കഴിഞ്ഞ അധിക സമയത്തേക്ക് നീണ്ടു. എന്നിട്ടും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടഔട്ടിലേക്ക് നീങ്ങുകയായിരുന്നു.
ALSO READ : Sunny Leone: മെസിയോ റൊണാൾഡോയോ? സണ്ണി ലിയോണിയുടെ മറുപടി വൈറൽ; കൈയ്യടിച്ച് ആരാധകർ
പെനൽറ്റി എടുത്ത ഇന്ത്യൻ താരങ്ങൾ എല്ലാവരും തങ്ങളുടെ ലക്ഷ്യം കണ്ടെത്തി. എന്നാൽ രണ്ട് ലെബനൻ താരങ്ങൾക്ക് പിഴച്ചതാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിന് സഹായകമായത്. ലെബനനിന് വേണ്ടി ആദ്യ കിക്ക് എടുത്ത ഹസ്സൻ മാതൌക്കിന്റെ കിക്ക് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു തട്ടിയകറ്റുകയായിരുന്നു. തുടർന്ന് നാലാം കിക്കെടുത്ത ഖലിൽ ബാദെർ പന്ത് പുറത്തേക്ക് അടിച്ച് കളഞ്ഞതോടെ ഇന്ത്യ താരങ്ങളുടെ ആഘോഷങ്ങൾക്ക് തുടക്കമായി.
നാലാം തീയതി ചൊവ്വാഴ്ച കുവൈത്തിനെതിരെയാണ് ഇന്ത്യയുടെ കലാശപോരാട്ടം. ബെംഗളൂരുവിൽ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7.30നാണ് ഫൈനൽ മത്സരം. ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് കുവൈത്തിന്റെ ഫൈനൽ പ്രവേശനം. മത്സരത്തിന്റെ അധിക സമയത്ത് നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് കുവൈത്ത് ബംഗ്ലദേശിനെ തകർത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...