വിനേഷ് ഫോഗട്ടിൻ്റെയും ബജ്‌രംഗ് പുനിയയുടെയും രാഷ്ട്രിയ പ്രവേശനത്തിൽ വിയോജിപ്പുമായി സാക്ഷി മാലിക്. കോൺഗ്രസിൽ ചേരുന്നത് ഇരുവരുടെയും വ്യക്തിപരമായ തീരുമാനമാണെന്ന് സാക്ഷി പറഞ്ഞു. ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ ഒരുപാട് വരും. തനിക്കും അത്തരത്തിൽ അവസരങ്ങൾ നൽകിയിരുന്നു. തുടങ്ങി വച്ച ദൗത്യം അവസാനിപ്പിക്കരുതെന്നും താരം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെഡറേഷനിലെ സ്ത്രീകൾ നേരിടുന്ന ചൂഷണം അവസാനിപ്പിക്കുക ലക്ഷ്യം. ലക്ഷ്യം കാണുന്നത് വരെ തൻെ പോരാട്ടം തുടരും. സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ തെറ്റായ ദിശ നൽകരുതെന്നും സാക്ഷി കൂട്ടിച്ചേർത്തു.  ഇരുവരുടെയും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണ് വിവരം. 


Read Also: ടേക്ക് ഓഫിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന്റെ ലോഹഭാ​ഗങ്ങൾ അടർന്നുവീണു; വിമാനം തിരിച്ചിറക്കി, അന്വേഷണം


അതേസമയം വിനേഷ് ഫോഗട്ട് റെയിൽവേ ജോലി രാജി വച്ചു. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് വിനേഷ് ഇക്കാര്യം അറിയിച്ചത്. 'ഇന്ത്യൻ റെയിൽവേയോട് ചേർന്നിരിക്കുന്ന എന്റെ ജീവിതത്തെ അതിൽനിന്ന് വേർപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. രാജിക്കത്ത് ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചു. രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിൽ ഇന്ത്യൻ റെയിൽവേ കുടുംബത്തോട് എന്നും ഞാൻ നന്ദിയുള്ളവളായിരിക്കും' വിനേഷ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.


വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ഇന്ന് അംഗത്വമെടുത്തു. ഇരുവരും രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ കണ്ടിരുന്നു.  സെപ്റ്റംബർ 4ന്‌ ന്യൂഡൽഹിയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഇരുവരുടെയും രാഷ്ട്രിയ പ്രവേശനത്തെ പറ്റിയുള്ള സൂചന തന്നത്. കൂടാതെ ഒളിമ്പിക്സിന് ശേഷം നാട്ടിലെത്തിയ വിനേഷ് കർഷക സമര വേദിയിൽ എത്തി പിന്തുണ അറിയിച്ചിരുന്നു.


വരുന്ന ഹരിയാന തിരഞ്ഞെടുപ്പിൽ  വിനേഷ് ഫോഗട്ട് സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. ബജ്രം​ഗ് മത്സരിച്ചേക്കില്ല. മറിച്ച് സംഘടന ചുമതലയായിരിക്കും ബജ്രം​ഗിന് നൽകുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.