ടെന്നീസ് എന്ന കായിക നാമം കേൾക്കമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും തലയിൽ ആദ്യം വരുന്ന പേര് സാനിയ മിർസ എന്നായിരിക്കും. ഹൈദരാബാദിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച് ഇന്ത്യൻ ടെന്നീസിന്റെ മുഖമായി മാറിയ സാനിയ മിർസ കഴിഞ്ഞ ദിവസം തന്റെ കരിയറിന് ഔദ്യോഗികമായി അവസാനം കുറിച്ചു. ഡബ്ലിയുടിഎ ദുബായ് ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ പുറത്തായതോടെ സാനിയ്ക്ക് തന്റെ കരിയറിന് അവിടെ വെച്ച് തന്ന് അന്ത്യം നൽകേണ്ടി വന്നു. അമേരിക്കൻ സഹതാരം മാഡിസൺ കീയ്സിനൊപ്പം ദുബായ് ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ ഇറങ്ങിയ സാനിയ റഷ്യ സഖ്യത്തോടാണ് തോൽവി ഏറ്റുവാങ്ങി. 4-6,0-6 എന്ന സ്കോറിൽ നേരിട്ടുള്ള സെറ്റിന് തോറ്റുകൊണ്ട് സാനിയ തന്റെ കരിയർ അവസാനിപ്പിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ മാസം ഗ്രാൻഡ് സ്ലാം കിരീടമായ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ടെന്നീസ് ഇതിഹാസം തന്റെ കരിയർ ദുബായ് ഓപ്പണോടെ അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഇന്ത്യൻ സഹതാരം രോഹൻ ബൊപ്പണയ്ക്കൊപ്പമാണ് സാനിയ മിക്സഡ് ഡബിൾസിൽ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.


2003ലാണ് സാനിയ തന്റെ ടെന്നീസ് കരിയർ ആരംഭിക്കുന്നത്. ആറ് തവണ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയ സാനിയ ഇന്ത്യ ടെന്നീസ് ലോകത്തെ പല റെക്കോർഡുകൾക്കും ഉടമയാണ്. അത് ഇനി ആരെയും കൊണ്ടും തിരുത്തി കുറിക്കാൻ സാധിക്കാത്തതുമാണ്.  ആ റെക്കോർഡുകൾ പരിശോധിക്കാം: 


ALSO READ : 150 രൂപ പോലും എടുക്കാനില്ലാത്ത വീട്, ക്രിക്കറ്റ് കിറ്റ് കടം; 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ആ മലയാളി ക്രിക്കറ്റ് താരം | Interview


ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത


രണ്ട് ദശകത്തിൽ ടെന്നീസ് കരിയറിൽ സാനിയ മിർസ ആറ് ഗ്രാൻഡ് സ്ലാം കിരീടമാണ് സ്വന്തമാക്കിട്ടുള്ളത്. 2009തിലാണ് സാനിയ തന്റെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാമിൽ മുത്തമിടുന്നത്. ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ സഹതാരം മഹേഷ് ഭൂപതിക്കൊപ്പമാണ് സാനിയ തന്റെ കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടുന്നത്. തുടർന്ന് 2012 ഭൂപതിക്കൊപ്പം ചേർന്ന് ഫ്രഞ്ച് ഓപ്പൺ, ബ്രസീലിയൻ താരത്തിനൊപ്പം ചേർന്ന് 2014ൽ യുഎസ് ഓപ്പണും സാനിയ മിക്സഡ് ഡബിൾസിൽ നേടി. ശേഷം അടുത്ത സീസണിൽ സ്വിസ് താരം മാർട്ടിന ഹിങ്സിനൊപ്പം ചേർന്ന് 2015ൽ വിംബിൾഡൺ, യുഎസ് ഓപ്പൺ, 2016ൽ ഓസ്ട്രേലിയൻ ഓപ്പൺ വനിത ഡബിൾസിൽ സാനിയ നേടി.


WTA കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത


വനിത ടെന്നീസ് അസോസിയേഷൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സാനിയ മിർസ. 2004 17-ാം വയസിൽ ഹൈദരാബാദ് ഓപ്പണിൽ ലിയെൽ ഹ്യൂബെറിനൊപ്പം ചേർന്നാണ് സാനിയ ആദ്യ ഡബ്ലിയുടിഎ കിരീടം നേടുന്നത്. തുടർന്ന് അടുത്ത വർഷം 18-ാം വയസിൽ അതേ ടൂർണമെന്റിൽ ഇന്ത്യൻ ഇതിഹാസം വനിത സിംഗിൾസ് കിരീടവും സ്വന്തമാക്കി. ടോപ് സീഡ് താരങ്ങളെ എല്ലാ കാഴ്ചക്കാരാക്കിയായിരുന്നു സാനിയ കിരീട നേട്ടം. 


WTA ലോക ഒന്നാം റാങ്കിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത


WTA ലോക റാങ്കിൽ ഒന്നാമാതെത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സാനിയ മിർസ. 2015 ചാർലസ്റ്റണിൽ വെച്ച് ഡബിൾസ് കിരീടം നേടിയതിന് പിന്നാലെയാണ് സാനിയ റാങ്കിൽ ടോപ് പൊസിഷൻ ലഭിക്കുന്നത്. 91 ആഴ്ചകളോളം സാനിയ ഒന്നാം സ്ഥാനത്ത് തുടർന്നു. ആകെ കരിയറിൽ സാനിയ 43 WTA കിരീടങ്ങളാണ് നേടിട്ടുള്ളത്.


സിംഗിൾസിൽ ആദ്യ 30തിൽ ഇടം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത


ടെന്നീസ് സിംഗിൾസ് വനിത റാങ്കിങ്ങിൽ 50ന് മുകളിൽ സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു സാനിയ മിർസ. 27-ാം സ്ഥാനമാണ് സാനിയയുടെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്ക്. 2007ലാണ് ഇന്ത്യൻ ഇതിഹാസം ആ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.


സിംഗിൾസിൽ ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ നാല് റൗണ്ടിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിത


2005 യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടിൽ പ്രവേശിച്ചതോടെ സാനിയ കുറിച്ചത് ചരിത്രമായിരുന്നു. ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രം സാനിയ അന്ന് കുറിച്ചു. എന്നാൽ റഷ്യയുടെ മരിയ ഷറപ്പോവയോട് തോറ്റ് സാനിയുടെ കുതിപ്പ് അവിടെ അവസാനിക്കുകയായിരുന്നു.


ടെന്നീസ് കരിയർ അവസാനിപ്പിച്ച സാനിയ ഇനി പുതിയ കായിക മേഖലയിലേക്ക് ചുവട് വെക്കുകയാണ്. ഇന്ത്യയിൽ ആരംഭിക്കാൻ വനിത ഐപിഎൽ ആയ ഡബ്ലിയുപിഎല്ലിനൊപ്പം ചേരാൻ ഒരുങ്ങുകയാണ് സാനിയ മിർസ. ഇന്ത്യൻ ടെന്നീസ് ഇതിഹാസത്തെ തങ്ങളുടെ വനിത ടീമിന്റെ മെന്ററായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഡബ്ലിയുപിഎല്ലിന്റെ പ്രഥമ സീസൺ ഈ മാർച്ചിൽ ആരംഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.