Sania Mirza-Shoaib Malik : സാനിയയും ഷൊയ്ബും തമ്മിൽ വേർപിരിഞ്ഞാണ് താമിസക്കുന്നത്; പക്ഷെ എന്തുകൊണ്ട് വിവാഹമോചനം ഔദ്യോഗികമായി നടക്കുന്നില്ല?
Sania Mirza Shoaib Malik Divorce പാക് നടിയുമായിട്ടുള്ള ഷൊയ്ബിന്റെ ബന്ധമാണ് ഇരു താരങ്ങൾക്കുമിടയിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായത്
അടുത്തിടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വാർത്തകളിൽ ഇടം പിടിച്ച ഒരു വിഷയമാണ് ഇന്ത്യയുടെ മുൻ ടെന്നീസ് താരം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റർ ഷോയ്ബ് മാലിക്കും തമ്മിൽ വിവാഹ മോചനത്തിന് ഒരുങ്ങുന്നുയെന്ന റിപ്പോർട്ട്. അഭ്യുഹങ്ങളെ കേന്ദ്രീകരിച്ചുള്ള പല റിപ്പോർട്ടുകളിൽ പറയുന്നത് ഇരു കായിക താരങ്ങളും ഇപ്പോൾ ദുബായിൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ്. സാനിയ മിർസ തന്റെ സോഷ്യൽ മീഡിയ പേജിൽ അവ്യക്തമായ പല പോസ്റ്റുകളും സ്റ്റോറികളും പങ്കുവച്ചതിന് പിന്നാലെ സെലിബ്രേറ്റി ദമ്പതികൾ പിരിയാൻ ഒരുങ്ങുന്നുയെന്നുള്ള അഭ്യുഹങ്ങൾക്ക് ബലം ലഭിക്കുകയും ചെയ്തു. കൂടാതെ അടുത്തിടെ സാനിയയുടെ പിറന്നാൽ ദിവസം പാകിസ്ഥാനി ക്രിക്കറ്റർ വെറും 'ഹാപ്പി ബെർത്ത്ഡെ സാനിയ മിർസ' എന്ന് മാത്രം കുറിച്ചാണ് ആശംസ അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ ഇരു താരങ്ങളും ഇതുവരെ തയ്യാറായിട്ടുമില്ല.
പാകിസ്ഥാനി സിനിമ താരം ഐയിഷ ഒമറാണ് ഇരുവരും വേർപരിയാനുള്ള പ്രധാന കാരണമെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷൊയ്ബും പാക് സിനിമ നടിയും തമ്മിൽ ഇപ്പോൾ ഡേറ്റിങ്ങിലാണെന്നും ഒരുമിച്ച് താമസിക്കുകയാണെന്ന് പേജ് ത്രി മാധ്യമങ്ങൾ നൽകുന്ന വിവരം. കഴിഞ്ഞ വർഷം ഷൊയ്ബും ഐയിഷയും ചേർന്നുള്ള ഒരു ഫോട്ടോഷൂട്ട് 'പാകിസ്ഥാൻ' എന്ന മാഗസീന് വേണ്ടി ചിത്രീകരിച്ചിരുന്നു. ബോൾഡ് പോസുകൾ അടങ്ങിയ ഒരു ചൂടൻ ചിത്രങ്ങളായിരുന്നു ഫോട്ടോഷൂട്ടിൽ എടുത്തിരുന്നത്. അതിന് ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്.
എന്നാൽ സ്പോർട്സ് ദമ്പതികൾക്ക് ബന്ധം വേർപ്പെടുത്താൻ സാധിക്കാത്തത് നിയമത്തിന്റെ ചില നൂലമാലകൾ ഉള്ളത് കൊണ്ടാണ്. ഇരുവരും തമ്മിൽ നടത്തുന്ന 'ദി മിർസ മാലിക്ക് ഷോ' ആണ് ഇരുവരും തമ്മിലുള്ള വേർപിരിയൽ വൈകുന്നതിനുള്ള പ്രധാന കാരണം. ഷോയുടെ കരാർ പ്രകാരം കൂടുതൽ വ്യക്തിപരമായ വിവരങ്ങൾ പുറത്ത് വരാൻ പാടില്ലയെന്നാണ്. ഷോ പുരോഗമിക്കുന്നതിനാൽ ആ കരാർ ലംഘിക്കപ്പെടും. അതെ തുടർന്നാണ് ഇരുവരുടെയും വിവാഹമോചനം വൈകുന്നത്. ഷോ പൂർത്തിയായതിന് ശേഷം ഇരുവരും ഔദ്യോഗികമായി വേർപിരിയൽ പ്രഖ്യാപിക്കുമെന്ന് സിയസത് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
2010ലാണ് ഇന്ത്യൻ ടെന്നീസ് താരമായ സാനിയ മിർസയും പാകിസ്ഥൻ ക്രിക്കറ്ററുമായിരുന്ന ഷൊയ്ബ് മാലിക്കും തമ്മിൽ വിവാഹിതരാകുന്നത്. 2018 ഇരുവർക്കും ഒരു ആൺകുട്ടി പിറക്കുകയും ചെയ്തു. നിലവിൽ സാനിയ തന്റെ മകനൊപ്പം ദുബായിൽ തുടരുകയാണ്.