Sania Mirza : "ഹാപ്പി ബർത്ത്ഡേ സാനിയ മിർസ"; വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിൽ സാനിയക്ക് പിറന്നാൾ ആശംസകളുമായി ഷൊയ്ബ് മാലിക്

Sania Mirza - Shoaib Malik Divorce :  ട്വിറ്ററിലൂടെയാണ് ഷൊയ്ബ് മാലിക് സാനിയക്ക് വിവാഹ ആശംസകൾ നേർന്നിരിക്കുന്നത്. ആശംസകളോട് സാനിയ മിർസ ഇനിയും പ്രതികരിച്ചിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2022, 12:25 PM IST
  • ട്വിറ്ററിലൂടെയാണ് ഷൊയ്ബ് മാലിക് സാനിയക്ക് വിവാഹ ആശംസകൾ നേർന്നിരിക്കുന്നത്.
  • എന്നാൽ ആശംസകളോട് സാനിയ മിർസ ഇനിയും പ്രതികരിച്ചിട്ടില്ല.
  • സന്തോഷകരവും ആരോഗ്യപ്രദവുമായ ജീവിതം നേരുന്നുവെന്നാണ് ഷൊയ്ബ് മാലിക് ട്വിറ്ററിൽ കുറിച്ചത്.
  • മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ തന്റെ സോഷ്യൽ മീഡിയ പേജിൽ അവ്യക്തമായ ഒരു പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണ് സെലിബ്രേറ്റി ദമ്പതികൾ പിരിയാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ആരംഭിച്ചത്.
 Sania Mirza : "ഹാപ്പി ബർത്ത്ഡേ സാനിയ മിർസ"; വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിൽ സാനിയക്ക് പിറന്നാൾ ആശംസകളുമായി ഷൊയ്ബ് മാലിക്

വേർപിരിയൽ അഭ്യൂഹങ്ങൾ നിലനിൽക്കെ സാനിയ മിർസയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് ഭർത്താവ് ഷൊയ്ബ് മാലിക്. ട്വിറ്ററിലൂടെയാണ് ഷൊയ്ബ് മാലിക് സാനിയക്ക് വിവാഹ ആശംസകൾ നേർന്നിരിക്കുന്നത്. എന്നാൽ ആശംസകളോട് സാനിയ മിർസ ഇനിയും പ്രതികരിച്ചിട്ടില്ല. സന്തോഷകരവും ആരോഗ്യപ്രദവുമായ ജീവിതം നേരുന്നുവെന്നാണ് ഷൊയ്ബ് മാലിക് ട്വിറ്ററിൽ കുറിച്ചത്. മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ തന്റെ സോഷ്യൽ മീഡിയ പേജിൽ അവ്യക്തമായ ഒരു പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണ് സെലിബ്രേറ്റി ദമ്പതികൾ പിരിയാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ആരംഭിച്ചത്.  ഇത് ആസ്പദമാക്കി പാകിസ്ഥാൻ മാധ്യമങ്ങൾ സ്പോർട്സ് താരങ്ങളായ സാനിയ മിർസയും ഷോയ്ബ് മാലിക്കും  ഡിവോഴ്സിനായി ശ്രമിക്കുന്നുയെന്നുള്ള വാർത്തകൾ പാകിസ്ഥാൻ മാധ്യമങ്ങൾ പുറത്ത് വിടുകയും ചെയ്തിരുന്നു.

ഈ അഭ്യൂഹങ്ങളെ കുറിച്ച് സാനിയയും ഷൊയ്ബ് മാലിക്കും ഇനിയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.  2010ലാണ് ഇന്ത്യൻ ടെന്നീസ് താരമായ സാനിയ മിർസയും പാകിസ്ഥൻ ക്രിക്കറ്ററുമായിരുന്ന ഷൊയ്ബ് മാലിക്കും തമ്മിൽ വിവാഹിതരായത്.  2018 ഇരുവർക്കും ഒരു ആൺകുട്ടി പിറക്കുകയും ചെയ്തു. നിലവിൽ സാനിയ തന്റെ മകനൊപ്പം ദുബായിൽ തുടരുകയാണ്. സാനിയയും ഷൊയ്ബ് മാലിക്കും ഇപ്പോൾ വേർപിരിഞ്ഞ് താമസിക്കുകയാണെന്ന് മുമ്പ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സാനിയ പങ്കുവെക്കാതിരുന്നതോട് കൂടി അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാകുകയായിരുന്നു. 

ALSO READ: സാനിയയ്ക്കും ഷൊയ്ബിനും ഇടയിലെ പ്രശ്നങ്ങൾക്ക് തുടക്കം ഈ നടിയോ? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം

അതിനിടയിൽ ഇരു താരങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്ക് വിടവ് സംഭവിക്കാൻ കാരണം ഒരു പാകിസ്ഥാൻ നടിയെന്നാണെന്നാണ് ചില റിപ്പോർട്ടുകൾ പുറത്തുവന്നു.  അത് പാക് നടിയും മോഡലുമായ ഐയിഷ ഒമറാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉടലെടുത്തിരിക്കുന്ന ചർച്ച. ചില പാക് മാധ്യങ്ങൾ നൽകുന്ന അഭ്യുഹങ്ങൾ പ്രകാരം ഷൊയ്ബും ഐയിഷയും തമ്മിൽ ഇപ്പോൾ ഡേറ്റിങ്ങിലാണെന്നാണ്. ഇതിന് പിന്നാലെ പാക് നടിക്കെതിരെ സൈബർ ആക്രമണത്തിനും ട്രോളുകൾ വഴി ഒരുക്കുകയും ചെയ്തു. വിവാഹിതനായ ഒരു വ്യക്തിയുമായി പ്രണയ ബന്ധത്തിലായതിനെ ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ പലരും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഷൊയ്ബും ഐയിഷയും ചേർന്നുള്ള ഒരു ഫോട്ടോഷൂട്ട് 'പാകിസ്ഥാൻ' എന്ന മാഗസീന് വേണ്ടി ചിത്രീകരിച്ചിരുന്നു. ബോൾഡ് പോസുകൾ അടങ്ങിയ ഒരു ചൂടൻ ചിത്രങ്ങളായിരുന്നു ഫോട്ടോഷൂട്ടിൽ എടുത്തിരുന്നത്. അവ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News