ന്യൂ ഡൽഹി : ഇന്ത്യയുടെ ഐർലൻഡ് പര്യടനത്തിനുള്ള ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. രണ്ട് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് രാജസ്ഥാൻ റോയിൽസിന്റെ ക്യാപ്റ്റനായ മലയാളി താരത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ ടീമിനെ നയിക്കും. കോവിഡിനെ തുടർന്ന് മാറ്റിവച്ച് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന് ഇന്ത്യയുടെ പ്രധാന ടീം ഇംഗ്ലീണ്ടിലേക്ക് പോകുന്നതിനെ തുടർന്നാണ് ഹാർദിക്കിന്റെ നേതൃത്വത്തിൽ മറ്റൊരു ഇന്ത്യൻ സംഘത്തെ ഐർലൻഡിലേക്ക് ബിസിസിഐ അയക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാണ്ഡ്യയെ കൂടാതെ ഭുവനേശ്വർ കുമാർ, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചഹൽ, തുടങ്ങിയവരാണ് ഇന്ത്യൻ ടീമിലെ മറ്റ് മുതിർന്ന താരങ്ങൾ. ജൂൺ 26, 28 ദിവസങ്ങളിലായിട്ടാണ് ടി20 മത്സരങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. നാല് വർഷത്തിന് ശേഷം ഇന്ത്യൻ ടീം ഐർലൻഡിനെതിരെ ഒരു പരമ്പരക്കൊരുങ്ങുന്നത്.


ALSO READ : IND vs SA : 'ഇത്രയ്ക്ക് അഹങ്കാരം പാടില്ല' കാർത്തിക്കിന് സിംഗിൾ നിഷേധിച്ച പാണ്ഡ്യയ്ക്കെതിരെ ആരാധകർ


അതേസമയം ഐപിഎല്ലിന് മുമ്പ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലായിരുന്നു സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നത്. നിലവിൽ പുരോഗമിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യൻ സംഘത്തിൽ സഞ്ജുവിനെ പരിഗണിക്കാത്തതിൽ സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. 


ഐർലൻഡിനെതിരെയുള്ള ഇന്ത്യൻ സംഘം



ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കടേശ് ഐയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ആർ ബിശ്നോയി, ഹർഷാൽ പട്ടേൽ, ആവേഷ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.