മുംബൈ: അഫ്ഗാനിസ്താനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നീണ്ട ഇടവേളയ്ക്ക് ശേഷം നായകൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ടി20 ടീമിൽ തിരിച്ചെത്തി എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. രോഹിത് ശർമ്മയാണ് നായകൻ. രവീന്ദ്ര ജഡേജയെയും ഇഷാൻ കിഷനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജിതേഷ് ശർമ്മയാണ് സഞ്ജുവിന് പുറമെയുള്ള വിക്കറ്റ് കീപ്പർ. പരിക്കിന്റെ പിടിയിലായ ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരും ടീമിലില്ല. 


ALSO READ: ടി20 ലോകകപ്പ് പോസ്റ്ററില്‍ രോഹിത്തിന് പകരം പാണ്ഡ്യ; വിവാദം


ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ, സഞ്ജു സാംസൺ, ശിവം ദുബെ, വാഷിം​ഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, അവേശ് ഖാൻ, മുകേഷ് കുമാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.