നടൻ ജോണി ആന്റണിക്ക്  രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ജേഴ്സി സമ്മാനമായി നൽകി സഞ്ജു സാംസൺ. ഇത് തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണെന്ന് ജോണി ആന്റണി പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ  പങ്കുവെച്ച കുറുപ്പിലൂടെയാണ് സഞ്ജു സാംസണിനെ കണ്ട വിവരവും, ജേഴ്സി നൽകിയ വിവരവും ജോണി ആന്റണി പങ്ക് വെച്ചത്. രാജസ്ഥാൻ റോയൽസിനെ ഏറെ ഇഷ്ടമാണെന്നും ജോണി ആന്റണി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സച്ചിൻ ശേഷം താൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സഞ്ജു സാംസണെന്ന് ജോണി ആന്റണി ഹെന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നു. സഞ്ജു നേരിട്ട് വിളിച്ച് നേരിൽ കാണാനും ജേഴ്സി നൽകാനും ആഗ്രഹമുണ്ടെന്ന് അറിയിച്ചതായി ജോണി ആന്റണി പറഞ്ഞു. ഏറെ പക്വതയുള്ള സ്വഭാവമാണ് സഞ്ജുവിന്റേതെന്നും ജോണി ആന്റണി പറഞ്ഞു. വിനയമുള്ള സ്വഭാവവും, പക്വതയുമൊക്കെയാണ് സഞ്ജുവിനെ വേറിട്ടതാക്കുന്നതെന്നാണ് ജോണി ആന്റണിയുടെ അഭിപ്രായം.


ALSO READ: Shreyas Iyer Car: വില . 2.45 കോടി, ഏവിടെ വേണമെങ്കിലും ഓടും,ശ്രേയസ് അയ്യർ സ്വന്തമാക്കിയ മെഴ്സിഡസ് എസ്യുവി


ജോണി ആന്റണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് 


സച്ചിന് ശേഷം ക്രിക്കറ്റിൽ ഞാൻ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരാളില്ല.. എനിക്ക് അത്രയും പ്രിയപ്പെട്ടതാണ് സഞ്ജു സാംസണും സഞ്ജുവിന്റെ രാജസ്ഥാൻ ടീമും. ആ ഇഷ്ടം അറിഞ്ഞത് കൊണ്ടായിരിക്കാം സംവിധായകൻ ബേസിൽ ജോസഫ് വഴി കുറച്ച് നാൾ മുൻപ് സഞ്ജുവും ഞാനും ഫോൺ മുഖേന പരിചയ പെടുന്നത്. 


കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ഒരു ഫോൺ വരുന്നു “ചേട്ടാ ചേട്ടന് ഞാൻ ഒരു ജേഴ്സി തരാൻ ആഗ്രഹിക്കുന്നു നമുക്ക് അടുത്തദിവസം നേരിൽ കാണാം” എന്റെ എല്ലാ ക്രിക്കറ്റ് ഓർമ്മകളും ഒരു നിമിഷം ഞാൻ ഒന്ന് ഓർത്തു പോയി. ഇന്നലെ സഞ്ജുവിനെ കണ്ടു അദ്ദേഹം ഒരുപാട് ഓർമ്മകളും ചില തമാശകളും പങ്കു വെച്ചു…, ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയത് ഈ ചെറു പ്രായത്തിൽ തന്നെ സഞ്ജുവിന്റെ പക്വതയാർന്ന പെരുമാറ്റവും വിനയവുമാണ്.


എന്നെപ്പോലൊരാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണിത്


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.