ബംഗളൂരു: വിജയ്‌ ഹസാരെ ഏകദിന ക്രിക്കറ്റില്‍ സഞ്ജു സാംസണിന് ഇരട്ട സെഞ്ച്വറി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോവക്കെതിരായ മത്സരത്തിലാണ് സഞ്ജുവിന്‍റെ ഈ നേട്ടം. 125 പന്തില്‍ സഞ്ജു നേടിയത് ഇരുപത് ഫോറും ഒന്‍പത് സിക്സും അടക്കം 200 റണ്‍സ് ആണ്. 


സച്ചിന്‍ ബേബി സഞ്ജു കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന്‍ ഉണ്ടാക്കിയത് 338 റണ്‍സ് ആണ്. ഇവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ പിന്‍ബലത്തില്‍ കേരളം നേടിയത് കൂറ്റന്‍ സ്കോറാണ്.


10 റണ്‍സെടുത്ത നായകന്‍ ഉത്തപ്പയും ഏഴ് റണ്‍സെടുത്ത വിഷ്ണു വിനോദും പുറത്തായശേഷമേത്തിയ സഞ്ജു-സച്ചിന്‍ കൂട്ടുകെട്ടാണ് കേരളത്തിനെ താങ്ങിനിര്‍ത്തിയത്.