മണിപ്പൂരിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, എതിരാളി ബംഗാള്‍
Santhosh Trophy 2024: കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളി പശ്ചിമ ബംഗാളാണ്. ഫൈനൽ നടക്കുന്നത് ഡിസംബര്‍ 31 നാണ്
ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. മുഹമ്മദ് റോഷലിന്റെ ഹാട്രിക് മികവില്‍ മണിപ്പൂരിനെ തകര്‍ത്താണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തിയിരിക്കുന്നത്. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് കേരളത്തിന്റെ വിജയം.
Also Read: ഇന്ത്യയിലേക്ക് മറ്റൊരു ലോക ചെസ് കിരീടം കൂടി; കൊനേരു ഹംപിക്ക് രണ്ടാം തവണയും ലോക റാപ്പിഡ് ചെസ് കിരീടം
കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളി പശ്ചിമ ബംഗാളാണ്. ഫൈനൽ നടക്കുന്നത് ഡിസംബര്‍ 31 നാണ്. കേരളം 16 മത്തെ തവണയാണ് ഫൈനലില്‍ എത്തുന്നത്.
ആക്രമിച്ചു കളിച്ച മണിപ്പൂരിലെ പ്രത്യാക്രമണം കൊണ്ടാണ് കേരളം തളച്ചത്. ഹൈദരാബാദിലെ ജി എം സി ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍ മഴയാണ് കേരളം തീര്‍ത്തത്. റോഷലിന് പുറമെ അജ്സലും നസീബ് റഹ്മാനും കേരളത്തിനായി ഗോളുകള്‍ നേടി. മണിപ്പൂര്‍ പെനാല്‍റ്റിയിലൂടെയാണ് ആശ്വാസ ഗോള്‍ നേടിയത്.
Also Read: പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ചൊവ്വ ചന്ദ്ര സംയോഗത്താൽ ധനയോഗം; ഇവർക്കിനി വച്ചടി വച്ചടി കയറ്റം!
ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് നടന്ന സെമിയില്‍ സര്‍വീസസിനെ തോല്‍പ്പിച്ചാണ് പശ്ചിമ ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബംഗാളിന്റെ വിജയം. ഇത് 47-ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.