ഗോളടിക്കടാ മോനെ; സന്തോഷ് ട്രോഫിക്ക് ആവേശം കൂട്ടി ഫാൻ സോങ്ങ്
സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്
സന്തോഷ് ട്രോഫി കാൽപ്പന്ത് മത്സരത്തിന് ആവേശം കൂട്ടി 'ഗോളടിക്കടാ മോനേ' എന്ന സംഗീത ആൽബം സമൂഹമാധ്യമങ്ങളിൽ ഹിറ്റ് ആവുന്നു. സിനിമ സംഗീത സംവിധായകനും തിരൂർ സ്വദേശിയുമായ രഞ്ജിത്ത് മേലേപ്പാട്ടും കൂട്ടരും ചേർന്നാണ് ആൽബം ഒരുക്കിയിരിക്കുന്നത്.
സന്തോഷ് ട്രോഫി ഫാൻ ആൻതം എന്ന പേരിലാണ് ആൽബം. ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ആ വിസിലടി കേട്ടാൽ ഇടത് വെട്ടി വലത് കേറി ഗോളടിക്കടാ മോനെ എന്ന് തുടങ്ങുന്ന വരികൾ ചുരുങ്ങിയ സമയം കൊണ്ടുതന്നെ കേരളത്തിലെ കാൽപ്പന്ത് ആരാധകർ ഏറ്റെടുത്തു.
ALSO READ : IPL 2022 : സഞ്ജുവിന് ഹസരംഗ ബാലികേറ മല; ലങ്കൻ താരത്തിന്റെ മുമ്പിൽ അടിപതറുന്നത് ഇത് അഞ്ചാം തവണ
സഞ്ജിത്ത് സലാമാണ് ഗാനം പാടിയിരിക്കുന്നത്. അമ്മ വെഡിങ് ക്രിയേഷൻസും മൈ സ്റ്റുഡിയോ കൊച്ചിയും ചേർന്നാണ് നിർമ്മാണം. പേർഷ്യക്കാരൻ, റോക്ക് സ്റ്റാർ, ഒരായിരം കിനാക്കളാൽ, പൂഴിക്കടകൻ തുടങ്ങിയ സിനിമകൾക്കും നിരവധി പരസ്യ ചിത്രങ്ങൾക്കും രഞ്ജിത്ത് മേലേപ്പാട്ട് സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. കാൽപ്പന്ത് ആവേശം വരികളിൽ നിറച്ചാണ് ഗോൾ അടിക്കടാ മോനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...