Sara Tendulkar | സച്ചിന്റെ മകൾ സാറാ ടെൻഡുൽക്കർ ഡേറ്റിന് പോയി; പക്ഷെ കൂടെ ഉണ്ടായിരുന്നത് ശുഭ്മാൻ ഗിൽ അല്ലായിരുന്നു
ഒരാളുടെ കൈയ്യിൽ പിടിച്ച് ഒരു ഡേറ്റ് നൈറ്റിന് പോയ ചിത്രമാണ് താരപുത്രി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ചത്.
മുംബൈ : ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇൻഫ്ലുയൻസമാരുടെ പട്ടികയെടുത്താൽ മുൻപന്തിയിൽ കാണുന്ന ഒരു താരപത്രിയാണ് സാറാ ടെൻഡുൽക്കർ (Sara Tendulkar). നിരവധി ആരാധകറുള്ള ക്രിക്കറ്റ് ഇതിഹസം സച്ചിന്റെ പുത്രി ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലും (Shubman Gill) തമ്മിൽ പ്രണയത്തിലാണെന്നാണ് ചില ഗോസിപ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം താരപുത്രി ഒരു ഡേറ്റിന് പോയ ചിത്രം സോഷ്യൽ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചത് നിമിഷം നേരങ്ങൾ കൊണ്ടാണ് വൈറലും ചർച്ചയായതും. സാറാ ഡിസംബർ നാലിന് പങ്കുവെച്ച സ്റ്റോറി കണ്ട് പെട്ടെന്ന് ആരാധകർ സംശയത്തിലാകുകയായിരുന്നു.
ALSO READ : ശുഭ്മാൻ ഗിൽ അവിവാഹിതൻ, പക്ഷെ 'ഭാര്യ' സാറാ തെണ്ടുൽക്കർ!
ഒരാളുടെ കൈയ്യിൽ പിടിച്ച് ഒരു ഡേറ്റ് നൈറ്റിന് പോയ ചിത്രമാണ് താരപുത്രി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ചത്. പെട്ടെന്ന് നോക്കിയപ്പോൾ കനിക് കപ്പൂർ എന്ന ഇൻസ്റ്റാഗ്രം അക്കൗണ്ട് പങ്കുവെച്ച സ്റ്റോറിയാണ് സാറാ തന്റെ അക്കൗണ്ടിലും ഷെയർ ചെയ്തിരിക്കുന്നത്.
ALSO READ : Sara Tendulkar : സ്ലിപ്പർ ധരിച്ച് സിമ്പിളായി സച്ചിന്റെ മകൾ സാറാ തെൻഡുൾക്കർ, കാണാം ചിത്രങ്ങൾ
എന്നാൽ പക്ഷെ അത് കനിക് അല്ല സാറായുടെ ഉറ്റ കൂട്ടുകാരി കനികാ കപ്പൂറാണെന്ന് താരപുത്രിയുടെ ആരാധകർ പിന്നീട് മനസ്സിലാക്കി. സാറാ തന്റെ ഗോസിപ്പ് കാമുകൻ ഗില്ലിനൊപ്പം മുംബൈയിൽ പുരോഗമിക്കുന്ന ന്യൂസിലാൻഡ് ടെസ്റ്റ് മത്സരത്തിന്റെ കോവിഡ് പ്രൊട്ടോക്കാൾ മറികടന്ന് പോയികാണുമെന്ന് തരത്തിലുള്ള കമന്റുകൾ പോലും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ക്രിക്കറ്റ് വിഐപി ഗോസിപ്പുകളിൽ ഏറ്റവും ഉയർന്ന് കേൾക്കുന്ന ഒരു കഥയാണ് സാറായും ഗില്ലുനെയും കുറിച്ച്. എന്നിരുന്നാൽ ഇതുവരെ ഇരുവരും സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യറായിട്ടില്ല.
ALSO READ : IPL 2021: ഒന്നും നോക്കാതെ Shubman Gill അടിച്ച് പറത്തി സിക്‌സർ, അന്തംവിട്ട് ആരാധകരും
അതേസമയം മുംബൈയിൽ പുരോഗമിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൽ പങ്കെടുക്കുകയാണ് ശുഭ്മാൻ ഗിൽ. മത്സരത്തിനിടെ പരിക്കേറ്റിരുന്നെങ്കിലും താരം രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി ബാറ്റിങിന് ഇറങ്ങുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...