ദുബായ്: IPL പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ക്കായി ദുബായിലെത്തിയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെ രണ്ടാമത്തെ താരത്തിനും COVID 19 സ്ഥിരീകരിച്ചു. യുവതാരം ഋതുരാജ് ഗെയ്ക്വാദിനാണ് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പേസ് ബോളര്‍ ദീപക് ചാഹറിനാണ് ഇന്നലെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുരേഷ് റെയ്ന ഇന്ത്യയിലേക്ക്‌ മടങ്ങി; ഐപിഎല്ലില്‍ കളിക്കില്ല!


ഇവര്‍ക്ക് പുറമേ ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings) സംഘത്തിലെ മറ്റ് 12 പേര്‍ക്ക് കൂടി കൊറോണ (Corona Virus) സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതോടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി(MS Dhoni)യുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് കടുത്ത പ്രതിസന്ധിയിലായി. ചെന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യന്‍സ് (Mumbai Indians) മത്സരത്തോടെയാണ് ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ ആരംഭിക്കുക. സെപ്റ്റംബര്‍ 19നാണ് ആദ്യ മത്സരം. 


IPL 2020; CSK താരത്തിനു കൊറോണ, സംഘത്തില്‍ പത്തിലധികം പേര്‍ക്ക് രോഗം


COVID 19 പ്രതിസന്ധിയ്ക്ക് പുറമേ സുരേഷ് റെയ്ന (Suresh Raina) വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തത് ടീമിനെ കൂടുതല്‍ പരുങ്ങലിലാക്കിയിരിക്കുകയാണ്. സംഘത്തിലെ 13 അംഗങ്ങള്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ടീമംഗങ്ങളുടെ ക്വാറന്‍റീന്‍ കാലയളവ് സെപ്റ്റംബര്‍ ഒന്ന് വരെ നീട്ടിയിരുന്നു. 


കോഹ്‌ലിയ്ക്ക് ജനുവരിയില്‍ കുഞ്ഞു ജനിക്കും... ആധിപ്പിടിച്ച് ഓസീസ് ബോര്‍ഡ്?


കൊറോണ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്ര (Maharashtra) സ്വദേശിയായ ഋതുരാജിനെ ഐസോലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ചട്ടപ്രകാരം നടത്തിയ നാലാമത്തെ പരിശോധനയിലാണ് താരത്തിനു കൊറോണ വൈറസ് സ്ഥിരീകരിച്ചത്.