ക്രിക്കറ്റിലെ ഇതിഹാസ ബോളറെന്ന് പേരിൽ മാത്രം ഒതുങ്ങേണ്ട താരമല്ല ഷെയ്ൻ വോൺ. ക്രിക്കറ്റ് ഓസ്ട്രേലിയ ചില കാരണങ്ങൾ കൊണ്ട് തഴഞ്ഞ മികച്ച ഒരു ക്യാപ്റ്റനും കൂടിയാണ് വോൺ. വോണെന്ന ക്യാപ്റ്റന്റെ മികവ് അറിയണമെങ്കിൽ ഐപിഎല്ലിൽ ആദ്യം മുത്തമിട്ട രാജസ്ഥാൻ റോയൽസിന്റെ വിജയ വഴി മാത്രം അറിഞ്ഞാൽ മതി.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വോൺ എന്ന താരത്തിന് ക്യാപ്റ്റൻസി സ്ഥാനം നിഷേധിച്ചത്. സ്റ്റീവ് വോയ്ക്ക് ശേഷം ഓസീസ് ടീമിന് നയിക്കുക ഷെയ്ൻ വോണാകുമെന്ന് കണക്ക് കൂട്ടിലുകൾക്കിടെയിലാണ് വൈസ് ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് വിക്ടോറിയ താരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ താഴെ ഇറക്കുന്നത്. 


1999ലാണ് വോയുടെ സഹായിയായി ക്രിക്കറ്റ് ഓസ്ട്രേലിയ വോണിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുന്നത്. ഒരു വിവാദത്തിന്റെ പശ്ചാത്തലത്തിൽ 2000ത്തിൽ വോണിനെ ഓസീസ് വൈസ് ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് നീക്കി. പിന്നീട് ഒരു സ്പിന്നറായി മാത്രം താരം ടീമിൽ തുടരുകയായിരുന്നു. ശേഷം 2006ൽ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താരം ഔദ്യോഗികമായി വിട പറഞ്ഞു.


പക്ഷെ വോൺ എന്ന ക്യാപ്റ്റനെ ശരിക്കും ക്രിക്കറ്റ് ലോകം അറിഞ്ഞത് രാജ്യാന്തര മത്സരത്തിൽ നിന്ന് വിരമിച്ചതിന് ശേഷമാണ്. 2008ൽ ഇന്ത്യൻ കുട്ടി ക്രിക്കറ്റ് മാമാങ്കമായ ഐപിഎല്ലിന് തുടക്കമിട്ടപ്പോൾ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ക്യാപ്റ്റന്റെയും കോച്ചിന്റെയും സ്ഥാനത്തേക്ക് ഷെയിൻ വോണിനെ ക്ഷെണിച്ചു. 


ഐപിഎൽ ടൂർണമെന്റിലെ ഏറ്റവും ദുർബലരായ ടീമെന്ന പേരായിരുന്നു രാജസ്ഥാൻ റോയൽസിനുണ്ടായിരുന്നുത്. സ്റ്റാർ താരങ്ങൾ ഒന്നുമില്ലാതിരുന്ന രാജസ്ഥാനെ പ്രഥമ ഐപിഎൽ ചാമ്പ്യന്മാരാക്കിയത് ഷെയിൻ വോൺ എന്ന ക്യാപ്റ്റന്റെയും കോച്ചിന്റെയും സാന്നിധ്യം മാത്രമാണ്. 


ആദ്യ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനോട് തോറ്റ് തുടങ്ങിയ രാജസ്ഥാൻ പിന്നീട് നടന്ന 15 മത്സരങ്ങളിൽ നിന്ന് ആകെ തോൽവി അറിഞ്ഞത് രണ്ട് മത്സരങ്ങളിൽ മാത്രമാണ്. ഇതും കൂടാതെ ടൂർണമെന്റിലെ മികച്ച താരങ്ങളെല്ലാം രാജസ്ഥാൻ സ്ക്വാഡിൽ നിന്നായിരുന്നു. ടൂർണമെന്റിന്റെ താരമായി ഷെയിൻ വാറ്റ്സണിനെയും ഏറ്റവും കൂടുതൽ വിക്കറ്റിനുള്ള പർപ്പിൾ ക്യാപ് പാകിസ്ഥാന്റെ സൊഹൈൽ തൻവീറും സ്വന്തമാക്കിയിരുന്നു.



മനേജുമെന്റിനുള്ളിലെ ചില പ്രശ്നങ്ങളുടെ സാഹചര്യത്തിൽ പിന്നീടുള്ള മൂന്ന് സീസണുകളിൽ ഷെയിൻ വോണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന് കാഴ്ചവെക്കാൻ സാധിച്ചില്ല. 2013ൽ ബിഗ് ബാഷ് ലീഗിൽ മാർലോൺ സമുവേൽസുമായിട്ടുള്ള വിവാദത്തിവ് ശേഷം താരം ക്രിക്കറ്റിൽ നിന്ന് പടി ഇറങ്ങുകയും ചെയ്തു


ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണന നൽകിയില്ലെങ്കിലും വോൺ 11 മത്സരങ്ങളിൽ ഓസീസ് ടീമിനെ നയിച്ചിട്ടുണ്ട്. അതിൽ 10 തവണയും ഓസ്ട്രേലിയൻ ടീമിനായി വോൺ ജയം കണ്ടെത്തുകയും ചെയ്തു.


ഇന്ന് മാർച്ച് നാലിന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഇതിഹാസ താരത്തിന്റെ അന്ത്യം. തായ്ലാൻഡിലെ കോ സാമുയിൽ വെച്ചാണ് വോൺ മരണപ്പെട്ടത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.