Harmanpreet Kaur ന് കോവിഡ് സ്ഥിരീകരിച്ചു, ഇന്ത്യൻ വനിതാ Twenty20 Captain ദക്ഷിണാഫ്രിക്കയ്ക്കെതിരെ മത്സരത്തിനിടെ പരിക്കേറ്റതിന് ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി ഹർമ്മൻ പ്രീതിന് ചെറിയ തോതിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. നിലവിൽ താരത്തിന്റെ അരോഗ്യസ്ഥിതി മെച്ചപ്പെട്ടുയെന്ന് താരത്തിന്റെ അടുത്ത ബന്ധു വാർത്ത ഏജൻസിയായ പിടിഐയെ അറിയിച്ചു.
Lucknow : ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം Twenty20 Captain Harmanpreet Kaur ന് കോവിഡ് സ്ഥിരീകരിച്ചു. South Africa യ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ് കൗർ ട്വിന്റി20 മത്സരങ്ങളിൽ നിന്ന് പിന്മാറുകയായിരുന്നു. അതിന് ശേഷം നടത്തിയ പരിശോധനയിലാണ് താരത്തിന് Covid സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി ഹർമ്മൻ പ്രീതിന് ചെറിയ തോതിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. നിലവിൽ താരത്തിന്റെ അരോഗ്യസ്ഥിതി മെച്ചപ്പെട്ടുയെന്ന് താരത്തിന്റെ അടുത്ത ബന്ധു വാർത്ത ഏജൻസിയായ പിടിഐയെ അറിയിച്ചു.
ALSO READ : Harmanpreet Kaur ന്റെ മികച്ച അഞ്ച് ക്രിക്കറ്റ് റെക്കോർഡുകൾ ഏതൊക്കെ?
എന്നാൽ താരത്തിന് കോവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിനിടയിൽ നിന്നല്ലയെന്ന് ഹർമ്മൻ പ്രീതിന്റെ ബന്ധു വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓരോ മത്സരത്തിന് ഇടയിൽ താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തുമായിരുന്നു. മാർച്ച് 17ന് പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് പിന്മാറിയതിന് ശേഷമാണ് കോവിഡ് ബാധിത ആയതെന്ന് കരുതപ്പെടുന്നു.
ALSO READ : Sachin Tendulkar ക്ക് കോവിഡ് സ്ഥിരീകരിച്ചു, താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്
ഏകദിനത്തിൽ ഭേദപ്പെട്ട പ്രകടനം തുടരവെയാണ് ഹർമ്മൻപ്രീത് പരിക്കേറ്റ് ടീമിൽ നിന്ന് പുറത്താകുന്നത്. പരമ്പരയിൽ ഒരു അർധ സെഞ്ചുറി താരം നേടിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന വിരമിച്ച താരങ്ങൾ ചേർന്ന് നടത്തിയ റോഡ് സേഫ്റ്റി ടൂർണമെന്റിന് ശേഷമാണ് സച്ചിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
ALSO READ : Road Safety World Series final:ലെജൻഡുകൾ നേർക്കുനേർ ഏറ്റുമുട്ടിയ മാച്ച്
സച്ചിന് പിന്നാലെ റോഡ് സേഫ്റ്റി സീരിസിൽ പങ്കെടുത്ത യൂസഫ് പത്താനും എസ് ബദരിനാഥിനും കോവിഡ് സ്ഥിരീകിരിച്ചിരുന്നു. ഇരുവരും തങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചുയെന്ന് ട്വിറ്റിറിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.