Mumbai : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹസം Sachin Tendulkar ക്ക് കോവിഡ് സ്ഥിരീകരിച്ചു. സച്ചിൻ തന്നെയാണ് തനിക്ക് COVID 19 സ്ഥിരീകരിച്ച് കാര്യം അറിയിച്ചത്. താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
— Sachin Tendulkar (@sachin_rt) March 27, 2021
ചെറിയ തോതിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സച്ചിൻ കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. തൂടർന്നാണ് താരത്തിന് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. താരത്തിന്റെ വീട്ടിലുള്ള മറ്റുള്ളവർക്കും കോവിഡ് ഫലം നെഗറ്റീവാണെന്ന് സച്ചിൻ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താരം തന്റെ വീട്ടിൽ തന്നെ പ്രത്യേകം നിരീക്ഷണത്തിലാണെന്ന് സച്ചിൻ ട്വിറ്റിറിലുടെ പങ്കുവെച്ച വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
ALSO READ : Road Safety World Series final:ലെജൻഡുകൾ നേർക്കുനേർ ഏറ്റുമുട്ടിയ മാച്ച്
കഴിഞ്ഞ ആഴ്ചയിലായിരുന്നു സച്ചിൻ നേതൃത്വം നൽകിയ ഇന്ത്യൻ ലജൻഡ്സ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് സ്വന്തമാക്കിയത്. ഫൈനലിൽ ശ്രീലങ്കൻ ടീമിനെ തകർത്താണ് സച്ചിനും സംഘവും ആദ്യ റോഡ് സേഫ്റ്റി സിരീസ് ജേതാക്കളായത്.
ഫൈനലിൽ തിലകരത്ന ദിൽഷാൻ നയിച്ച ശ്രീലങ്കൻ ലജൻഡ്സിനെ 14 റൺസ് തോൽപിക്കുകയായിരുന്നു സച്ചിൻ നയിച്ച ഇന്ത്യൻ ലജൻഡ്സ്. പരമ്പരയിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ഇന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും പ്രതിനിധീകരിച്ചിരുന്നു.
ALSO READ : India vs England : Pune ODI പരമ്പരയിൽ Virat Kohli ആ റെക്കോർഡ് മറികടക്കുമോ? ആ നിമിഷം കാത്ത് ആരാധകർ
ഛത്തീസ്ഗഡിലെ റായിപൂരിൽ വെച്ച് നടന്ന ടൂർണമെന്റിന് ശേഷം കഴിഞ്ഞ ദിവസമാണ് സച്ചിൻ തിരികെ സ്വന്തം വീട്ടിലെത്തിയത്. ഇതിന് ശേഷം താരത്തിന് നേരിയ തോതിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
2013ലാണ് സച്ചിൻ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്, സെഞ്ചുറി, ഏകദിനത്തിലെ പ്രഥമ 200 റൺസ് തുടങ്ങിയ റിക്കോർഡുകൾക്കുടമയാണ് സച്ചിൻ തെൻഡുൽക്കർ.
അതേസമയം രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,000 ത്തോളം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...