ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്ലിന് നേട്ടം. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഗില്‍ മൂന്നാം സ്ഥാനത്ത് എത്തി. കഴിഞ്ഞ ആഴ്ച നാലാം സ്ഥാനത്തായിരുന്ന ഗില്ലിന് ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ മികച്ച പ്രകടനമാണ് നില മെച്ചപ്പെടുത്തുന്നതിന് സഹായകമായത്. പാകിസ്താന്റെ ഇമാം ഉള്‍ ഹഖിനെ മറികടന്നാണ് ഗില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ഗില്ലിന് 750 പോയിന്റാണ് ഉള്ളത്. പാകിസ്താന്‍ നായകന്‍ ബാബര്‍ അസമാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 882 പോയിന്റാണ് ബാബറിനുള്ളത്. ദക്ഷിണാഫ്രിക്കയുടെ റസീ വാന്‍ ഡെര്‍ ഡസന്‍ 777 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം, ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി 10-ാം സ്ഥാനത്താണ്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനോട് വെറും 4 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്യാനേ കോഹ്ലിയ്ക്ക് സാധിച്ചിരുന്നുള്ളൂ. രോഹിത് ശര്‍മ്മ 11-ാം സ്ഥാനത്താണ്. 


ALSO READ: ഒരു മികച്ച പെർഫോമൻസ് പോലും സഞ്ജുവിൻ്റേതായില്ല ? വല്ലപ്പോഴും കളി ഒന്ന് കാണണം- ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു


ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 1500 റണ്‍സ് നേടുന്ന താരമായി ഗില്‍ മാറിയിരുന്നു. വെറും 29 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 30 ഇന്നിംഗ്‌സുകളില്‍ നിന്ന് 1,500 റണ്‍സ് നേടിയിരുന്ന ദക്ഷിണാഫ്രിക്കയുടെ ഹാഷിം അല കൈവശം വെച്ചിരുന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തം പേരിലാക്കിയത്. 


ഏഷ്യാ കപ്പ് ഗ്രൂപ്പ് എയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ 62 പന്തില്‍ പുറത്താകാതെ 67 റണ്‍സ് നേടിയിരുന്നു. രോഹിത് ശര്‍മ്മയുമായി ചേര്‍ന്ന് പടുത്തുയര്‍ത്തിയ 147 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിക്കുകയും ചെയ്തിരുന്നു. ഗില്ലിന്റെയും രോഹിത്തിന്റെയും തകര്‍പ്പന്‍ പ്രകടനം ഇന്ത്യയ്ക്ക് സൂപ്പര്‍ 4ലേയ്ക്ക് വഴിയൊരുക്കി. 


ബൗളര്‍മാരുടെ റാങ്കിംഗില്‍ പാകിസ്താന്റെ പേസര്‍ ഷഹീന്‍ അഫ്രീദി 659 പോയിന്റുമായി 5-ാം സ്ഥാനത്ത് എത്തി. ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് എതിരെ 4 വിക്കറ്റ് സ്വന്തമാക്കിയതാണ് അഫ്രീദിയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത്. 652 പോയിന്റുമായി ഇന്ത്യയുടെ മുഹമ്മദ് സിറാജ് 8-ാം സ്ഥാനത്തുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.