വിജയവാഡ: രഞ്ജി ട്രോഫി മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മൈതാനത്ത് അപ്രതീക്ഷിതമായി എത്തിയ "കളിക്കാരനെ" കണ്ട് ഏവരുമൊന്ന് അമ്പരന്നു...


COMMERCIAL BREAK
SCROLL TO CONTINUE READING

ഞ്ജി ട്രോഫി ഗ്രൂപ്പ് എയിലെ ആന്ധ്ര - വിദര്‍ഭ മത്സരത്തിന് മുന്‍പാണ്‌ ഈ കളിക്കാരന്‍ കളിക്കളം കീഴടക്കിയത്. പുതിയ കളിക്കാരന്‍ ആരെന്നല്ലേ? ഒരു 'പാമ്പ്' ആയിരുന്നു ആ കളികാരന്‍!! 


മത്സരം നടക്കുന്ന മൈതാനത്ത് പാമ്പ് എത്തിയതോടെ കളിമുടങ്ങി. പിന്നീട് പാമ്പ് മൈതാനത്തുനിന്നും ഇഴഞ്ഞു നീങ്ങിയതിനുശേഷമാണ് കളി തുടങ്ങിയത്. 


പാമ്പ് മൈതാനത്തുകൂടി നീങ്ങുന്ന വീഡിയോ ബി.സി.സി.ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.



മഴയും വെളിച്ചക്കുറവുംമൂലം മത്സരങ്ങള്‍ വൈകിയത് കേട്ടറിവുള്ള കാര്യമാണ്. എന്നാല്‍, മൈതാനത് പാമ്പ് കയറിയത് മൂലം കളി മുടങ്ങുന്നത് ഒരുപക്ഷെ ഇതാദ്യമായിരിക്കാം.