Kolkata : BCCI അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനുമായ Sourav Ganguly ഇന്ന് ആശുപത്രി വിട്ടു. കൊൽക്കത്തയിലെ അപോളോ ആശുപത്രിയിൽ Angioplasty ക്ക് ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയത്. ഇത് ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ ആൻജിയോ പ്ലാസ്റ്റിക്കാണ് താരം വിധേയനായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച ഗാം​ഗുലിയെ കൊൽക്കത്ത അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ​ഗാം​ഗുലിയെ നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേരത്തെ ജനുവരി കൊൽക്കത്ത വുഡ്ലാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ Angioplasty ക്ക് വിധേയനാക്കി ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.


ALSO READ: ​ഗാം​ഗുലിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തു; ആരോ​ഗ്യനിലയിൽ പുരോ​ഗതി


തുടർന്ന് 48കാരനായ ​ഗാം​ഗുലി വീട്ടിൽ വിശ്രമം തുടരവെയാണ് വീണ്ടും നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് Kolkata അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വീണ്ടും ആജിയോ നടത്തിയതിനെ ശേഷം ആരോ​ഗ്യ നില ഭേദപ്പെട്ടതിനെ തുടർന്നാണ് ഇന്ന് വീട്ടിലേക്ക് മടങ്ങിയത്. നിലവിൽ താരത്തിന്റെ ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടുയെന്നും, ഹൃദയത്തിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിലേക്ക് എത്തുന്നയുന്നും അപ്പോളയിലെ ഡോക്ടർമാർ അറിയിച്ചു.


ALSO READ: നെഞ്ചുവേദന, Sourav Ganguly വീണ്ടും ആശുപത്രിയില്‍


​ഗാം​ഗുലി ആശുപത്രി വിട്ടപ്പോൾ അദ്ദേഹത്തിന്റെ ആരാധകരായ നിരവധി പേരാണ് ആശുപത്രിക്ക് സമീപം കൂടിയത്. വെൽക്കെ ദാദാ എന്ന് ആർത്ത് വിളിച്ച് ​ഗാം​ഗുലിക്ക് (Sourav Ganguly)പുഷ്ങ്ങൾ അർപ്പിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ ആരാധകർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.