ദക്ഷിണാഫ്രിക്കൻ വനിത ടീം ക്യാപ്റ്റൻ ഡെയ്ൻ വാൻ നികേർക്ക് ലോകകപ്പിനുള്ള സ്ക്വഡിൽ നിന്നും പുറത്ത്. ഫിറ്റ്നെസ് തെളിയിക്കാനുള്ള ഓട്ടം ഡെയ്ൻ ഫിനിഷ് ചെയ്തത് 18 സക്കൻഡുകൾ വൈകിയാണ്. ഇതെ തുടർന്നാണ് ദക്ഷിണാഫ്രിക്കൻ ടീം മാനേജുമെന്റ് ക്യാപ്റ്റനെ തന്നെ ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്നും നീക്കിയത്. 2021 സെപ്റ്റംബറിൽ കാലിനേറ്റ പരിക്കിനെ തുടർന്ന് നീണ്ട നാളായി ഡെയ്ൻ കളത്തിന് പുറത്തായിരുന്നു. തുടർന്ന് നടത്തിയ ഫിറ്റ്നെസിലാണ് പ്രോട്ടീസിന്റെ നായികയ്ക്ക് ലോകകപ്പ് സ്ക്വാഡിൽ നിന്നും പോലും പുറത്താകേണ്ടി വന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകകപ്പിനുള്ള ടീമിന് പുറമെ ഇന്ത്യ, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കെതിരെയുള്ള പരമ്പരയിൽ നിന്നും ഡെയ്നെ ഒഴിവാക്കിട്ടുണ്ട്. ഇത് രണ്ടാമത്തെ അവസരമാണ് ദക്ഷിണാഫ്രിക്കൻ വനിത ക്യാപ്റ്റനെ മറികടക്കാൻ സാധിക്കാതെ പോയത്. രണ്ട് കിലോമീറ്റർ ദൂരം 9 മിനിറ്റ് 30 സക്കൻഡിനുള്ളിൽ ഓടി തീർത്താണ് ദക്ഷിണാഫ്രിക്കൻ വനിത ക്രിക്കറ്റ് താരങ്ങൾ ഫിറ്റനെസ് തെളിയിക്കുന്നത്. ഡെയ്നാകട്ടെ നിശ്ചിത സമയത്തെക്കാൾ 18 സക്കൻഡുകൾ വൈകിയാണ് രണ്ട് കിലോമീറ്റർ താണ്ടിയത്.


ALSO READ : U19 Women’s T20 WC: അഭിമാനമായി ഈ കൗമാരപ്പട; പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്



തനിക്ക് ഫിറ്റ്നെസ് തെളിയിക്കാൻ സാധിക്കത്തിൽ വിഷമം താരം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. ഓൾറൌണ്ട് താരമായ ഡെയ്ൻ ദക്ഷിണാഫ്രിക്കയ്ക്കായി 194 മത്സരങ്ങളിലാണ് കളിച്ചിരിക്കുന്നത്. ഡെയ്നെ ഒഴിവാക്കിയ സാഹചര്യത്തിൽ സണെ ലുസ് പ്രോട്ടീസിന്റെ ക്യാപ്റ്റനാകും. ഫെബ്രുവരി പത്തിനാണ് ഐസിസി ടി20 വനിത ലോകകപ്പ് ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.