Johannesberg : ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയിൽ സ്റ്റെയിൻ (Dale Steyn) ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റിലെ നീണ്ട 20 വർഷത്തെ കരിയർ അവസാനിപ്പിക്കുന്നു എന്ന് സ്റ്റെയിൻ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ഇന്ന് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന മത്സരത്തിൽ നിന്നും വിരമിക്കുന്നു, കൈയ്പേറിയ മധുരം എന്നിരുന്നാലും സന്തോഷം" എന്ന് കുറിപ്പെഴുതിയാണ് സ്റ്റെയിൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്


ALSO READ : India vs England : നാലാം ദിനത്തിൽ ഇന്ത്യയുടെ പ്രതിരോധം തകർന്നടിഞ്ഞു, ലീഡ്സിൽ ഇന്ത്യക്ക് ഇന്നിങ്സ് തോൽവി



അന്തരാഷ്ട്ര ക്രിക്കറ്റിൽ ഒരു സമയത്ത് ഏറ്റവും അപകടകാരിയായ ബോളർമാരിൽ ഒരാളായിരുന്നു ഈ ആഫ്രിക്കൻ താരം. 2004 ഡിസംബറിലാണ് സ്റ്റെയിൻ ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യ അന്തരാഷ്ട്ര മത്സരത്തിൽ ജേഴ്സി അണിയുന്നത്.


ALSO READ : Rajasthan Royals: ബട്ലർ പിന്മാറി; പകരം ​ഗ്ലെൻ ഫിലിപ്പ്സ് രാജസ്ഥാനിലേക്ക് എത്തുന്നു


തുടർന്നുള്ള 16 രാജ്യാന്തര കരിയറിൽ താരം 93 ടെസ്റ്റുകളും, 125 ഏകദിനങ്ങളും 47 ട്വിന്റി20യും കളിച്ചു. എല്ലാ ഫോർമാറ്റുുകളിൽ നിന്ന് സ്റ്റെയിൻ 699 വിക്കറ്റുകളും സ്വന്തമാക്കി. കഴിഞ്ഞ വർഷം 2020 ഫെബ്രുവരിയിലാണ് താരം അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കായി പന്തെറിഞ്ഞത്. 


2008 മുതൽ 2014 വരെയുള്ള ആറ് ടെസ്റ്റ് റാങ്കിൽ ബോളിങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ താരമായിരുന്നു സ്റ്റെയിൻ. 93 ടെസ്റ്റുകളിലായി സ്റ്റെയിൻ സ്വന്തമാക്കിയത് 439 വിക്കറ്റുകളാണ്. ഏകദിനങ്ങളിലാകട്ടെ 125 മത്സരങ്ങളിൽ നിന്ന് 196 വിക്കറ്റുകളും നേടി. ടി20യിൽ 64 വിക്കറ്റുകളുമാണ് സ്റ്റെയിന്റെ നേട്ടം.


ALSO READ : India vs England : മൂന്നാം ടെസ്റ്റിനായി ഇംഗ്ലീഷ് ടീമിൽ അഴ്ച്ചുപണി, രണ്ട് ടെസ്റ്റ് ബാറ്റ്സ്മാന്മാരെ ഒഴിവാക്കി പകരം T20 സ്പെഷ്യലിസ്റ്റ് ഡേവിഡ് മലാനെ തിരികെ വിളിച്ചു


ഐപിഎല്ലിൽ വിരാട് കോലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനായിട്ടാണ് സ്റ്റെയിൻ ഏറ്റവും കൂടുതൽ പന്തെറിഞ്ഞത്. അഞ്ച് സീസണിലാണ് ആഫ്രിക്കൻ താരം ആർസിബിക്കായി കളിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.