New Delhi: വീണ്ടും അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ Virat Kohli...
ഇൻസ്റ്റഗ്രാമിൽ 100 മില്ല്യൺ ഫോളോവേഴ്സുമായി "100 Million Club"ല്‍ ഇടം നേടിയിരിക്കുകയാണ് വിരാട് കോഹ്ലി (Virat Kohli).
100 മില്ല്യൺ ക്ലബില്‍ ഇടം നേടുന്ന ആദ്യ ക്രിക്കറ്റര്‍ എന്ന റെക്കോർഡാണ് ഇതോടെ കോഹ്ലി സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ, ഏഷ്യൻ എന്നീ റെക്കോർഡുകളും കോഹ്ലിക്ക് തന്നെ.
ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള അത്‌ലറ്റുകളിൽ കോഹ്ലി നാലാമതാണ്. കോഹ്ലിക്ക് മുന്‍പുള്ള മൂന്നു പേരും ലോകം അറിയപ്പെടുന്ന ഫുട്ബോള്‍ താരങ്ങളാണ്. 265 മില്ല്യൺ ഫോളോവേഴ്സുള്ള പോർച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോ ആണ് പട്ടികയിൽ ഒന്നാമത്. 186 മില്ല്യൺ ഫോളോവേഴ്സുമായി ബാഴ്സലോണ നായകൻ ലയണൽ മെസി രണ്ടാം സ്ഥാനത്തുണ്ട്. 147 മില്ല്യൺ ഫോളോവേഴ്സുള്ള ബ്രസീൽ താരം നെയ്മറാണ് മൂന്നാമത്.
അതേസമയം, ഇന്ത്യയിൽ ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള രണ്ടാമത്തെ താരം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ്. 60.8 മില്ല്യൺ ഫോളോവേഴ്സ് ആണ് പ്രിയങ്കയ്ക്ക് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.