Sri Lanka vs West Indies : ശ്രീലങ്ക വെസ്റ്റ് ഇൻഡീസ് മത്സരത്തിനിടെ പന്ത് മുഖത്തടിച്ച് അരങ്ങേറ്റ താരം ആശുപത്രിയിലായി
മത്സരത്തിന്റെ ആദ്യ ദിവസം 24 ഓവറിലാണ് സംഭവം.
Galle : ശ്രീലങ്കയിൽ പുരോഗമിക്കുന്ന ലങ്ക വെസ്റ്റ് ഇൻഡീസ് (Sri Lanka vs West Indies) ടെസ്റ്റ് മത്സരത്തിനിടെ മുഖത്ത് പന്തടിച്ച് അരങ്ങേറ്റ താരം ആശുപത്രിയിൽ. വിൻഡീസിന്റെ പുതുമുഖ താരം ജെറെമി സോളോസ്സാനോയെയാണ് (Jeremy Solozano) പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മത്സരത്തിന്റെ ആദ്യ ദിവസം 24 ഓവറിലാണ് സംഭവം. ലങ്കൻ ക്യാപ്റ്റൻ ദിമുത്ത് കരുണരത്ന ആഞ്ഞ് വീശി പുൾ ഷോട്ട് ഷോർട്ട് ഫീൽഡറായ സോളോസ്സാനോയുടെ മുഖത്ത് വന്ന് അടിക്കുകയായിരുന്നു. ഹെൽമെറ്റിനിടിയിലൂടെയാണ് താരത്തിന്റെ മുഖത്ത് പന്ത് പതിച്ചത്. ഉടൻ തന്നെ താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ALSO READ : AB de Villiers Retirement| ക്രിക്കറ്റിൻറെ ഡിവില്ലിയേഴ്സൻ യുഗത്തിന് തിരശ്ശീല, വിരമിക്കൽ പ്രഖ്യാപിച്ച് താരം
മത്സരത്തിൽ ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ലങ്കൻ നായകൻ സെഞ്ചുറി നേടുകയും ചെയ്തു. ആദ്യ ദിവസം 5 ഓവർ ബാക്കി നിൽക്കവെ ലങ്ക 3 വിക്കറ്റ് നഷ്ടത്തിൽ 261 റൺസെടുത്തു.
നവംബർ 29നാണ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് പരമ്പര.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...