Dubai : ഐസിസിയുടെ (ICC) നിശ്ചിത ഓവർ ഫോർമാറ്റുകളുടെ 2031 വരെയുള്ള ടൂർണമെന്റുകളുടെ ഘടനയായി. 2017ന് ശേഷം ഐസിസി ടൂർണമെന്റായ ചാമ്പ്യൻസ് ട്രോഫി (Champions Trophy) എത്തുന്നു. 2025ൽ നടക്കുന്ന ടൂർണമെന്റിന് പാകിസ്ഥാൻ വേദിയാകും. 2029ൽ നടക്കുന്ന ടൂർണമെന്റിന് ഇന്ത്യ ആതിഥേയത്വം വഹിക്കുക.
കൂടാതെ ഇനി വരാനിരിക്കുന്ന രണ്ട് ലോകകപ്പുകൾക്കും ഇന്ത്യ വേദിയാകും. 2026ൽ നടക്കുന്ന ടി20 ലോകകപ്പിന് ശ്രീലങ്കയ്ക്കൊപ്പമാണ് ഇന്ത്യ അതിഥേയത്വം വഹിക്കുക. ശേഷം 2031ൽ ബംഗ്ലദേശിനോടൊപ്പം ഏകദിന ലോകകപ്പും ഇന്ത്യ സംഘടിപ്പിക്കും.
ALSO READ : T20 World Cup 2021 : ബാബർ അസം ക്യാപ്റ്റൻ, ടൂർണമെന്റിലെ മികച്ച ടീമിൽ ഒരൊറ്റ ഇന്ത്യൻ താരങ്ങൾ പോലുമില്ല
Are you ready for the best-ever decade of men’s white-ball cricket?
Eight new tournaments announced
14 different host nations confirmed
Champions Trophy officially returns https://t.co/OkZ2vOpvVQ pic.twitter.com/uwQHnna92F— ICC (@ICC) November 16, 2021
1996ന് ശേഷം ആദ്യമായിട്ടാണ് പാകിസ്ഥാൻ ഒരു ഐസിസി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്. ഏറ്റവും അവസനമായി ഇംഗ്ലണ്ടിൽ വെച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കൾക്കായി പാകിസ്ഥാന് തെന്നയാണ് ഐസിസി അടുത്തതായി നടത്താൻ തീരുമാനിച്ചിരിക്കുന്ന ടൂർണമെന്റിന്റെ വേദിയായി തീരുമാനിച്ചിരിക്കുന്നത്.
2024 നടക്കുന്ന ടി20 ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇൻഡിസും ചേർന്നാകും വേദി പങ്കിടുന്നത്. 2027 ഏകദിന ലോകകപ്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലാകും മത്സരങ്ങൾ സംഘടിപ്പിക്കുക. ദക്ഷിണാഫ്രിക്കയും സിംബാവെയും നമീബിയയും ചേർന്നാകും 2027 ലോകകപ്പിന് വേദിയാകുന്നത്.
ALSO READ : T20 World Cup Final: കിവികളെ പരാജയപ്പെടുത്തി കന്നി ടി20 കിരീടത്തിൽ ചുംബിച്ച് കംഗാരുകൾ
ശേഷം തൊട്ടടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പ് ഓസ്ട്രേലിയയും ന്യൂസിലാൻഡും ചേർന്ന് സംഘടിപ്പിക്കും. 2030 ടി20 ലോകകപ്പ് ഇംഗ്ലണ്ട്, ഐർലാൻഡ്, സ്കോട്ട്ലാൻഡ് എന്നിവടങ്ങളിലായും 2031 ലോകകപ്പ് തിരികെ വീണ്ടും ഇന്ത്യയിലേക്ക് ഒപ്പം ബംഗ്ലേദേശും വേദിയാകും.
ALSO READ : Champions Trophy തിരിച്ചെത്തും ലോകകപ്പ് ടൂർണമെന്റിൽ കൂടുതൽ ടീമുകൾ ഉൾപ്പെടുത്തും ; നിർണായക തീരുമാനവുമായി ICC
2024 തൊട്ടുള്ള ലോകകപ്പിനാണ് കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കാൻ ഐസിസി അവസരം ഒരുക്കുന്നത്. 2024ൽ 14 ടീമുകൾ പങ്കെടുക്കും. ഏഴ് ടീമുകളായി രണ്ട് ഗ്രൂപ്പുകൾ തിരിച്ചാണ് ഫോർമാറ്റ്. ഗ്രൂപ്പികളിലെ ആദ്യ മൂന്ന് സ്ഥാനക്കാർ സൂപ്പർ സിക്സിലേക്ക്. പിന്നാലെ സെമിയിലേക്ക്. ടി20ക്ക് നാല് ഗ്രൂപ്പുകളായി അഞ്ച് ടീമുകൾ അണിനിരക്കും. ടോപ് 2 നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കും. കഴിഞ്ഞ 2019 ലോകകപ്പിൽ ആകെ പത്ത് ടീം മാത്രമെ പങ്കെടുത്തിരുന്നുള്ളു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...