കൊഴിഞ്ഞാമ്പാറ: സംസ്ഥാന കബഡി താരം ഫിലിപ്പ് ആൽവിൻ പ്രിൻസ് ഷോക്കേറ്റു മരിച്ചു.  ഇരുപത്തിയേഴ് വയസായിരുന്നു.  ബന്ധു വീട്ടിലെത്തി തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. കൊഴിഞ്ഞമ്പാറ എരുത്തേമ്പതി പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ലാസറിന്റെയും മേരിയുടെയും മകനാണ് മരമണമടഞ്ഞ  ഫിലിപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫിലിപ്പ് സംസ്ഥാന സീനിയർ കബഡി ടീമിലെ അംഗമാണ് കൂടാതെ കോയമ്പത്തൂർ രാമകൃഷ്ണ കോളജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം അവസാനവർഷ വിദ്യാർത്ഥിയുമായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വാളയാർ അട്ടപ്പള്ളത്ത് ബന്ധുവായ റീത്ത തൻസിലാസിന്റെ വീട്ടിലെ പറമ്പിലാൽ വച്ചായിരുന്നു സംഭവം നടന്നത്.  മുളകൊണ്ട് നിർമ്മിച്ച തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെ കഞ്ചിക്കോട് സബ് സ്റ്റേഷനിൽ നിന്നും മലബാർ സിമന്റസ് കമ്പനിയിലേക്ക് പോകുന്ന 64 കെവി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. 


Also Read: ഇതിഹാസ ഗായകൻ ഭൂപീന്ദർ സിംഗ് വിടവാങ്ങി, അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി


ഷോക്കേറ്റ് തെറിച്ചുവീണ ഫിലിപ്പിനെ കഞ്ചിക്കോട് അഗ്നിരക്ഷാസേന ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഫിലിപ്പിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ 
സൂക്ഷിച്ചിരിക്കുകയാണ്.  സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. 


സംസ്ഥാനത്ത് ഇന്നുമുതൽ മഴ കുറഞ്ഞേക്കും; 3 ജില്ലകളിൽ യെല്ലോ അലർട്ട്!


തിരുവനന്തപുരം: Kerala Weather Report:  കേരളത്തിൽ ഇന്ന് മുതൽ മഴ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനമാകെ പരക്കെ മഴയ്ക്കുള്ള സാധ്യത ഇന്നില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയെന്നും റിപ്പോർട്ടുണ്ട്. തെക്കൻ കേരളത്തിൽ ഇടവിട്ട് മഴ കിട്ടിയേക്കും. 


ഇതിന്റെ അടിസ്ഥാനത്തിൽ 3 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ നാല് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


അതേസമയം സംസ്ഥാനത്ത് ജൂലൈ 22 വരെ മഴ സാധ്യത തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി ന്യുന മർദ്ദമായി തീർന്നതും വടക്കു കിഴക്കൻ വിദർഭക്കും സമീപ പ്രദേശത്തിനും മുകളിൽ മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നതും മൺസൂൺ പാത്തി അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് വടക്കോട്ട് മാറിയിരിക്കുന്നിന്‍റെയും ഫലമായി 22 വരെ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.


Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ


ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനം എങ്ങനെയെന്ന് നോക്കാം


വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 21 ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും 22 ന് ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.