Dubai: കിംഗ്‌സ് ഇലവന്‍ പഞ്ചാബി(Kings XI Punjab)നെ 69 റണ്‍സിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. 202 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 132 റണ്‍സിനു ഓള്‍ ഔട്ടാകുകയായിരുന്നു.  ടോസ് നേടി ബാറ്റിംഗിനിറങ്ങിയ Sunrisers അതിവേഗമാണ് 50 റണ്‍സ് കടന്നത്. ജോണി ബെയര്‍സ്റ്റോയും വാര്‍ണറുമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | IPL 2020: 'സഞ്ജു അടുത്ത ധോണി'യെന്ന് Shashi Tharoor‍; തിരുത്തി Gautam Gambhir


IPL പതിമൂന്നാം സീസണില്‍ Sunrisers നേടുന്ന ഏറ്റവും വലിയ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്. പത്ത് ഓവറില്‍ 100 റണ്‍സ് കടന്ന 15 ഓവറില്‍ 150 എന്ന നിലയിലേക്ക് റണ്‍സ് ഉയര്‍ത്തി. വാര്‍ണറും ബെയര്‍സ്റ്റോയും അര്‍ധ സെഞ്ചുറികള്‍ നേടിയതോടെ പഞ്ചാബ് വീണ്ടും പ്രതിരോധത്തിലായി. 


ഇന്നത്തെ മത്സരത്തോടെ, IPL-ല്‍ അന്‍പതാം അര്‍ധസെഞ്ചുറി നേടുന്ന ആദ്യ താരമായി വാര്‍ണര്‍ മാറി. ഇതോടെ, ട്വന്‍റി 20ല്‍ 9500 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും താരം സ്വന്തമാക്കി. ബെയര്‍സ്റ്റോയും വാര്‍ണറും ചേര്‍ന്ന് IPL ല്‍ നേടുന്ന അഞ്ചാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്. 


ALSO READ | IPL 2020: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്‍പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ റോയല്‍സ്


Sunrisers Hyderabad-ല്‍ സീനിയര്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ പഞ്ചാബില്‍ തിളങ്ങിയത് യുവതാരങ്ങളാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന്‍റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഏഴു ഓവറില്‍ തന്നെ മൂന്നു മികച്ച ബാറ്റ്സ്മാന്‍മാരെ പഞ്ചാബിന് നഷ്ടമായി. മികച്ച ഫോമില്‍ കളിച്ച നിക്കോളാസ് പൂരന്‍ പഞ്ചാബിനെ കൈപിടിച്ചുയര്‍ത്തി.


17 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി നേടിയ പൂരന്‍ ഈ സീസണില്‍ അതിവേഗ അര്‍ധസെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. എന്നാല്‍, പൂരന് മികച്ച പിന്തുണ നല്‍കാന്‍ പിന്നാലെയെത്തിയ ഒരു ബാറ്റ്സ്മാനും സാധിച്ചില്ല. Sunrisersന് വേണ്ടി റാഷിദ് ഖാന്‍ ഗംഭീര ബൗളിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രമാണ് റാഷിദ് വിട്ടുകൊടുത്തത്. കൂടാതെ, മൂന്നു വിക്കറ്റുകളും താരം വീഴ്ത്തി.