സൂപ്പർ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ് സിയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഐഎസ്എൽ പ്ലേ ഓഫിൽ നടന്ന നാടകീയ സംഭവ വികാസങ്ങൾക്ക് മറുപടി നൽകാനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ബിഎഫ്സിക്കെതിരെ ഇറങ്ങുക. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് ബിഎഫ്സി മത്സരം.


COMMERCIAL BREAK
SCROLL TO CONTINUE READING

വലിയ വിവാദങ്ങൾക്ക് വഴിവെച്ച ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേ ഓഫ് മത്സരത്തിൽ നാടകീയ സംഭവങ്ങൾക്ക് മറുപടി നൽകനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ബിഎഫ്സിക്കെതിരെ ഇറങ്ങുക. സുനിൽ ഛേത്രി നേടിയ വിവാദ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ നിർദേശം പ്രകാരം കളം വിടുകയായിരുന്നു. ഇതിന് പിന്നാലെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ടീമിനെതിരെ കോച്ചിനെതിരെയും നടപടിയെടുക്കുകയും ചെയ്തു. ഇതെ തുടർന്ന് കോച്ച് വുകോമാനോവിച്ചിന്റെ അഭാവത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ ഇറങ്ങിയിരിക്കുന്നത്.


ALSO READ : Sadio Mane : സഹതാരത്തിന്റെ മുഖത്തിടിച്ചു; സാഡിയോ മാനെയ്ക്ക് വിലക്കേർപ്പെടുത്തി ബയൺ മ്യൂണിക്ക്


അതേസമയം നിർണായക മത്സരത്തിൽ ജയിച്ചാൽ മാത്രമെ കേരള ബ്ലാസറ്റേഴ്സിന് സൂപ്പർ കപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. ഒരു മത്സരത്തിൽ ജയിക്കുകയും ഒരു മത്സരത്തിൽ തോൽക്കുകയും ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. നാല് പോയിന്റുമായി ബി എഫ് സിയും ശ്രീനിധി ഡക്കാനുമാണ് ഗ്രീപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.


കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി പോരാട്ടം എവിടെ എപ്പോൾ കാണാം?


കോഴിക്കോട് കർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് സൂപ്പർ കപ്പിലെ മൂന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിക്കെതിരെ ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 8.30നാണ് കിക്കോഫ്. സോണി നെറ്റ്വർക്കാണ് സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ടെലികാസ്റ്റ് അവകാശം നേടിയിരിക്കുന്നത്. ടെലിവിഷനിൽ സോണി സ്പോർട്സിലൂടെ മത്സരം കാണാൻ സാധിക്കുന്നതാണ്. ഒടിടി ഫ്ലാറ്റ്ഫോമായ ഫാൻകോഡാണ് സൂപ്പർ കപ്പിന്റെ ഡിജിറ്റൽ സംപ്രേഷണ അവകാശം നേടിയിരിക്കുന്നത്. 79 രൂപയ്ക്ക് ടൂർണമെന്റ് മുഴുവൻ കാണാനുള്ള പ്രത്യേക പായ്ക്കും ഫാൻകോഡ് നൽകുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.