ഡിസ്നിയിൽ ആദ്യ ദിനം ഓസ്ട്രേലിയയുടെ കൈയ്യിൽ
ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന് നിലയിൽ. 62 റൺസെടുത്ത ലബുഷെയ്നും 31 റൺസെടുത്ത സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.
സിഡ്നി: ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ ആദ്യ ദിനത്തിൽ ആതിഥേയരായ ഓസീസിന് മേൽക്കൈ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന് നിലയിലാണ്. 62 റൺസെടുത്ത ലബുഷെയ്നും 31 റൺസെടുത്ത സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ. മഴയെ തുടർന്ന് ആദ്യ ദിനം 55 ഓവറാക്കി ചുരുക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യയുടെ നവദീപ് സെയ്നിക്ക് വിക്കറ്റ്. ഓസ്ട്രേലിയുടെ പുതുമുഖ താരം വിൽ പുക്കോവ്സ്ക്കിക്ക് അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ചുറി.
ടോസ് നേടിയ ഓസ്ട്രേലിയുടെ തുടക്കും പരിങ്ങലിൽ തന്നെയായിരുന്നു. പരമ്പരയിൽ പുതുതായി ടീമിനൊപ്പം ചേർന്ന് ഡേവിഡ് വാർണറിനെ (David Warner) ടീം ആറ് റൺസെടുക്കുന്നതിനിടെ തന്നെ നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. വീണ്ടും മഴ വില്ലനായി എത്തിയപ്പോൾ മത്സരം കുറച്ച് നേരത്തേക്ക് തടസ്സപ്പെട്ടു. തുടർന്ന് മാർനസ് ലബുഷെയ്ൻ പുതുമുഖ താരം വിൽ പുക്കോവ്സ്ക്കിക്കൊപ്പം ചേർന്ന് ഓസ്ട്രേലിയക്ക് മികച്ച അടിത്തറ നൽകി. ഇരുവരം ചേർന്ന് ക്ഷമയോട് ബാറ്റ് വീശി ഓസീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നങ്സിൽ തന്നെ പുക്കോവ്സ്ക്കി അർധ സെഞ്ചുറി നേടുകയും ചെയ്തു. ഇരുവരും ചേർന്ന് 100 റൺസിന്റെ കൂട്ടുകെട്ടുയർത്തുകയും ചെയ്തു. തുടർന്ന് പുതുമുഖത്തെ മറ്റൊരു അരങ്ങേറ്റക്കാരൻ തന്നെ പുറത്താക്കി ആ കൂട്ടുകെട്ടിനെ അവസാനിപ്പിക്കുയായിരുന്നു. നവദീപ് സെയ്നി പുക്കോവ്സ്ക്കിയെ എൽബിഡബ്ലിയുവിലൂടെ പുറത്താക്കിയപ്പോൾ താരം തൻ്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു.
ALSO READ: നടരാജനില്ല പകരം സെയ്നിക്ക് അരങ്ങേറ്റം: സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
തുടർന്ന് മൂന്നാം വിക്കറ്റിൽ പരിചയ സമ്പന്നനായി സ്റ്റീവ് സ്മിത്തിനൊപ്പം (Steve Smith) ചേർന്ന് ലബുഷെയ്ൻ വീണ്ടും ഓസ്ട്രേലിയൻ സ്കോർ ഭദ്രമായി നിലയിലേക്ക് നയിച്ചു, അതിനിടെ ലബുഷെയ്ൻ തൻ്റെ ഫിഫ്റ്റിയും സ്വന്തമാക്കി. ഇരുവരും ചേർന്ന് 50 റൺസ് പാർട്ടണർഷിപ്പും ഉയർത്തി ക്രീസിൽ തുടരുകയാണ്.
ALSO READ: പരിക്ക്: പരമ്പരയിൽ നിന്ന് KL Rahul പുറത്ത്
അവസരങ്ങൾ നഷ്ടമാക്കിയതും ഇന്ത്യക്ക് ആദ്യ ദിനം വിനയായത്. രണ്ട് വട്ടം പുതുമുഖം പുക്കോവ്സ്ക്കിയുടെ ക്യാച്ച് റിഷഭ് പന്ത് (Rishabh Pant) കൈവിട്ട് കളഞ്ഞത് ഇന്ത്യക്ക് ലഭിച്ച സുവർണവസരങ്ങളായിരുന്നു. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയുടെ ഓസ്ട്രേലിയയും ഒരോ മത്സരങ്ങളിൽ വീതം ജയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...