Syed Mushtaq Ali Trophy 2021 : സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ നിന്ന് കേരളം പുറത്ത്, ക്വാർട്ടറിൽ തമിഴ്നാടിനോട് തോറ്റത് അവസാന ഓവർ വരെ നീണ്ട ത്രില്ലറിനൊടുവിൽ
ഇന്ന് നടന്ന ക്വാർട്ടർ മത്സരത്തിലെ നിലവിലെ ചാമ്പ്യന്മാരായ തമിഴ്നാടിനോട് അഞ്ച് വിക്കറ്റിനാണ് കേരള ടീം തോൽവി.
New Delhi : സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റിൽ (Syed Mushtaq Ali Trophy 2021) നിന്ന് കേരളം (Kerala Cricket Team) പുറത്തായി. ഇന്ന് നടന്ന ക്വാർട്ടർ മത്സരത്തിലെ നിലവിലെ ചാമ്പ്യന്മാരായ തമിഴ്നാടിനോട് അഞ്ച് വിക്കറ്റിനാണ് കേരള ടീം തോൽവി. അവസാന ഓവർ വരെ നീണ്ട് നിന്ന് ത്രില്ലറിനൊടുവിലാണ് തമിഴ്നാടിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് കേരളം നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. ഓപ്പണർ റോഹൻ കുന്നുമ്മലിന്റേയും വിഷ്ണു വിനോദിന്റെ അർധ സെഞ്ചുറി നേടിയ പ്രകടനമാണ് കേരളത്തിന്റെ 181 റൺസെന്ന മികച്ച സ്കോർ നേടാനായത്. ക്യാപ്റ്റൻ സഞ്ജു സാംസൺ റൺസൊന്നും എടുക്കാതെയാണ് പുറത്തായത്.
ALSO READ : എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം? മന്ത്രി വി ശിവൻകുട്ടി ചോദിക്കുന്നു
അവസാന ഓവറുകളിൽ വിഷ്ണു വിനോദിന്റെ പ്രകടനമാണ് കേരളത്തിന്റെ സ്കോർ 180 കടത്തിയത്. വിഷ്ണു 26 പന്തിൽ ഏഴ് സിക്സറുകളുടെയും രണ്ട് ഫോറിന്റെ അകമ്പടിയോട് 65 റൺസെടുത്തു.
മറുപടി ബാറ്റിങിന് ഇറങ്ങിയ തമിഴ്നാടിന് ആദ്യം ഒന്ന് പതറിയെങ്കിലും രണ്ടാം വിക്കറ്റിൽ ഹരി നിഷാന്തും സായി സുദർശനും ചേർന്ന് സ്കോറിങ് ഭേദപ്പെട്ട രീതിയിലാക്കി. ഇരുവർക്കും ശേഷം തമിഴ്നാട് ക്യാപ്റ്റൻ വിജയ് ശങ്കറും ഓൾറൗണ്ടർ സഞ്ജയ് യാദവും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
അവസാന ഓവറുകളിൽ ഇരുവരുടെയും വിക്കറ്റുകൾ നഷ്ടമായപ്പോൾ കേരളം വിജയം പ്രതീക്ഷിച്ചിരുന്നു, എന്നാൽ സുരേഷ് വിശ്വേശ്വർ എറിഞ്ഞ 18-ാം ഓവറിൽ തമിഴ്നാട് 19 റൺസെടുത്തതോടെ കേരളത്തിന്റെ പ്രതീക്ഷ ഏകദേശം അവസാനിച്ചു. എന്നാൽ 19-ാം ഓവറിൽ ആദ്യ നാല് പന്തിൽ നാല് റൺസ് മാത്രം വിട്ടുകൊടുത്ത മനുകൃഷ്ണ അഞ്ചാ പന്ത് ഒരു സിക്സും കൂടി നൽകിയപ്പോൾ കേരളം തോൽവി ഏകദേശം സമ്മതിച്ച മട്ടിലായി.
കഴിഞ്ഞ സീസണിൽ കേരളം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...