New Delhi : സെയ്ദ് മുഷ്ചതാഖ് അലി ടൂർണമെന്റിൽ (Syed Mushtaq Ali Trophy 2021) കേരളം (Kerala Cricket Team) ക്വാർട്ടറിൽ പ്രവേശിച്ചു. എട്ട് വിക്കറ്റിന് ഹിമാചൽ പ്രദേശിനെ തകർത്താണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള കേരള ടീം ക്വാർട്ടിലേക്ക് ഇടം നേടിയത്. കേരളത്തിനായി നായകൻ സഞ്ജു സാംസണും (Sanju Samson) ഓപ്പണർ അസ്ഹറുദ്ദീനും (Mohammed Azharuddeen) അർധ സെഞ്ചുറി നേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ടോസ് നേടിയ കേരളം ഹിമാചലിനെ ബാറ്റിങിനയിക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഹിമാചലിനെ 145 റൺസെ എടുക്കാൻ സാധിച്ചുള്ളു. 50 എടുക്കുന്നതിന് മുമ്പ് തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായ ഹിമാചൽ കൂടുതൽ പ്രതിരോധത്തിലാകുകയും ചെയ്തു. ശേഷം ഓപ്പണർ രാഘവ് ധവാന്റെ ഇന്നിങ്സാണ് ഹിമാചലിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.


ALSO READ : IPL 2022 : Sanju Samson രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്കെന്ന് ഏകദേശം ഉറപ്പിച്ചു, ഇനിയും കാത്തിരിക്കുന്നത് ഔദ്യോഗിക ലേലം മാത്രം


കേരളത്തിനായി മിഥുൻ സുധേശൻ രണ്ട് വിക്കറ്റും മനുകൃഷ്ണനും ബേസിൽ തമ്പിയും, ജലജ് സക്സേനയും അഖിൽ സഞ്ജീവനും ഓരോ വിക്കറ്റ് വീതം നേടി. മൂന്ന് ഓവറിൽ നാല് റൺസ് മാത്രം വിട്ട് കൊടുത്ത മനുകൃഷ്ണൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.


മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 22 റൺസെടുത്ത രോഹൻ പുറത്തായതോടെ നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി അസ്ഹറുദ്ദീനോടൊപ്പം ശ്രദ്ധയോടെ ബാറ്റി വീശി ടീമിനെ വിജയത്തിലേക്കെത്തിച്ചു. ഇരുവരും അർധ സെഞ്ചുറി നേടുകയും ചെയ്തു.


ALSO READ : Sanju Samson | കഷ്ടപാടുകൾ ആരും കാണുന്നില്ലെ ! ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ T20 ടീം പ്രഖ്യാപനത്തിന് ശേഷമുള്ള സഞ്ജു സാംസണിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു


സഞ്ജുവിന്റെ തുടർച്ചയായി രണ്ടാമത്തെ അർധ സെഞ്ചുറിയാണ്. ടൂർണമെന്റിൽ ഇതുവരെ താരം മൂന്ന് ഫിഫ്റ്റി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബിഹാറുമായിട്ടുള്ള മത്സരത്തിൽ പുറത്താകാതെ 45 റൺസെടുക്കുകയും ചെയ്തിരുന്നു. 


ALSO READ : T20 World Cup 2021 : ബാബർ അസം ക്യാപ്റ്റൻ, ടൂർണമെന്റിലെ മികച്ച ടീമിൽ ഒരൊറ്റ ഇന്ത്യൻ താരങ്ങൾ പോലുമില്ല


നാളെ കഴിഞ്ഞ നവംബർ 18ന് തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ മത്സരം. നിലവിലെ 2020ത് സെയിദ് മുഷ്താഖ് അലി ടൂർണമെന്റ് ചാമ്പ്യന്മാരാണ് തമിഴ്നാട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.