Syed Mushtaq Ali Trophy : സർവീസിനെതിരെയുള്ള ത്രില്ലർ മത്സരത്തിൽ കേരളത്തിന് ഒരു റൺസ് ജയം; വിഷ്ണു വിനോദിന് സെഞ്ചുറി
Syed Mushtaq Ali Trophy 2023-24 : കേരളം ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് സർവീസസിന് നേടനായത് 188 റൺസ് മാത്രമാണ്
സെയ്ദ് മുഷ്താഖ് അലി ട്രോഫി ജയം തുടർന്ന് കേരളം. സർവീസിനെതിരെ ഒരു റണിനായിരുന്നു കേരളത്തിന്റെ ജയം. വിഷ്ണു വിനോദിന്റെ സെഞ്ചുറിയുടെ മികവിലാണ് കേരളം സർവീസിനെതിരെ 190 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സർവീസിന് 188 റൺസെടുക്കാനെ സാധിച്ചുള്ളൂ. ടൂർണമെന്റിലെ കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.
ടോസ് നേടിയ കേരളം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിഷ്ണു വിനോദിന്റെ സെഞ്ചുറി മികവിലാണ് കേരളം 189 റൺസെടുത്തത്. 62 പന്തിൽ പുറത്താകാതെ 109 റൺസെടുക്കുകയായിരുന്നു വിഷ്ണു. നാല് സിക്സറുകളുടെയും 15 ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു വിഷ്ണുവിന്റെ സെഞ്ചുറി നേട്ടം. 42 റൺസെടുത്ത സലാം നിസാറും വിഷ്ണുവിന് മികച്ച പിന്തുണയും നൽകി. അതേസമയം 22 റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി.
ALSO READ : Cricket World Cup 2023 : ഡച്ച് നായകന്റെ ചെറുത്ത് നിൽപ്പ്; ദക്ഷിണാഫ്രിക്കയ്ക്ക് 246 റൺസ് വിജയലക്ഷ്യം
മറുപടി ബാറ്റിങ്ങിനിറങ്ങിയ സർവീസ് ഓപ്പണർ എസ് ഡി റോഹില്ലയുടെയും ഇംപാക്ട് പ്ലെയർ വികാസ് ഹത്വാലയുടെയും പ്രകടന മികവിലാണ് സർവീസ് 188 റൺസ് വരെ സ്കോർ ബോർഡ് ഉയർത്തിയത്. അവസാന ഓവറിൽ 17 റൺസായി സർവീസിന് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ബേസിൽ തമ്പി വിക്കറ്റ് വീഴ്ത്തിയെങ്കിലും പിന്നീട് രണ്ട് ബൌണ്ടറികൾ പായിച്ച് കേരളത്തെ സമ്മർദ്ദത്തിലാക്കി. ശേഷമുള്ള പന്തുകൾ പിടിച്ചെറിഞ്ഞതോടെ കേരളം ഒരു റൺസിന് ജയം സ്വന്തമാക്കുകയും ചെയ്തു. ജയത്തോടെ കേരളം എട്ട് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തെത്തി. നാളെ ബിഹാറിനെതിരെ കേരളത്തിന്റെ മൂന്നാം മത്സരം.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.