മുംബൈ : സെയ്ദ് മിഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ തുടർച്ചയായ ആറാം ജയവുമായി കേരളം. ഇന്ന് ഒക്ടോബർ 25ന് രാവിലെ നടന്ന മത്സരത്തിൽ ഒഡീഷയെ 51ന് റൺസിനാണ് കേരളം തകർത്തത്. ജയത്തോടെ കേരളം ടൂർണമെന്റിന്റെ ക്വാർട്ടർ ഉറപ്പിച്ചു. ആറ് മത്സരങ്ങളിൽ നിന്നും ആറ് ജയവുമായി 24 പോയിന്റോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്താണ്. കേരളം ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒഡീഷ 133 റൺസിന് പുറത്താകുകയായിരുന്നു. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് നേടി. ക്യാപ്റ്റൻ  സഞ്ജു സാംസണിന്റെ 55 റൺസ് ഇന്നിങ്സ് പിൻബലത്തിലാണ് കേരളം 183 റൺസെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട കേരളം ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തുടക്കത്തിൽ രോഹൻ എസ് കുന്നമ്മൽ പുറത്തായെങ്കിലും രണ്ട് വിക്കറ്റ് കൂട്ടുകെട്ടിൽ വരുൺ നയനാറും വിഷ്ണു വിനോദും ചേർന്ന് കേരള സ്കോർ ബോർഡിന് അടിത്തറ നൽകി. ശേഷം ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്താകാതെ അർധ സെഞ്ചുറി നേടിയാണ് കേരള സ്കോർ ബോർഡ് 180 കടന്നത്. 31 പന്തിൽ നാല് വീതം സിക്സറും ബൗണ്ടറിയും നേടിയാണ് സഞ്ജു തന്റെ ഫിഫ്റ്റി നേടിയത്. നാല് വിക്കറ്റ് നഷ്ടത്തിലാണ്  കേരളം 183 റൺസെടുത്തത്.


ALSO READ : Cricket World Cup 2023 : കോലിയും രോഹിത്തും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനെ രക്ഷിച്ചു; ജിയോ തരംഗത്തിൽ 24,789 കോടി ചിലവഴിച്ചത് വെറുതെയായില്ല


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷയ്ക്ക് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. ഓപ്പണർ താരം പ്രയാഷ് കുമാർ സിങ്ങിനെ ബേസിൽ തമ്പി പൂജ്യത്തിന് പുറത്താക്കി. ശേഷം മധ്യ ഓവറുകളിൽ ശ്രേയസ് ഗോപാലും ജലജ് സക്സേനയും ചേർന്നാണ് ഒഡീഷയെ തകർത്തെറിഞ്ഞത്. സക്സേന അഞ്ച് വിക്കറ്റെടുത്തപ്പോൾ ശ്രേയസ് ഗോപാൽ നാല് പേരെ പുറത്താക്കുകയും ചെയ്തു. ബേസിൽ തമ്പിയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കി.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.