ഷാര്‍ജ: ZEE-5 സ്പോൺസർ ചെയ്ത നോര്‍ത്തേണ്‍ വാരിയേഴ്സ് ടീമാണ് ഷാര്‍ജയില്‍ നടന്ന ടി 10 ക്രിക്കറ്റ് ലീഗിന്‍റെ പുതിയ ചാമ്പ്യൻമാര്‍.  ഇന്നലെ (ഡിസംബർ 2) നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ 22 പന്തുകളോടെ പഖ്ടൂന്‍സിനെ ഇവര്‍ തോൽപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ZEE-5 സ്പോൺസർ ചെയ്ത നോര്‍ത്തേണ്‍ വാരിയേഴ്സ് ടീമാണ് ആദ്യം ബാറ്റ് ചെയ്തത്. നോര്‍ത്തേണ്‍ വാരിയേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് നേടി.  അതിന്ശേഷം ബാറ്റിംഗിന് ഇറങ്ങിയ പഖ്ടൂന്‍സിനെ ഏഴ് വിക്കറ്റില്‍ 118 റണ്‍സില്‍ നോര്‍ത്തേണ്‍ വാരിയേഴ്സ് തളച്ചു. ഇതോടെ യോഗ്യതാ മത്സരത്തിലേറ്റ തോല്‍വിയ്ക്ക് മറുപടി കൊടുക്കുകയും ചെയ്തു. യോഗ്യതാ മത്സരത്തില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനെ പഖ്ടൂന്‍സ് തോല്‍പ്പിച്ചിരുന്നു. 


25 പന്തിൽ 61 റൺസ് നേടിയ വെസ്റ്റിൻഡീസിന്‍റെ റോവ്മാൻ പോവേല്‍ ആണ് മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ ഹർഡസ് വില്ജോണ്‍ ആണ് പ്ലെയർ ഓഫ് ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ടൂർണമെന്റിൽ 18 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.  


യു എ ഇയിൽ 10 ക്രിക്കറ്റ്‌ ലീഗുകൾ കളിച്ചു. ഇത് ലീഗിന്റെ രണ്ടാം പതിപ്പാണ്. നോർത്തേൺ വാരിയേഴ്സ് ടീം ഒന്നാം പതിപ്പില്‍ ലീഗിന്‍റെ ഭാഗമായിരുന്നില്ല. ആദ്യമായി നോർത്തേൺ വാരിയേഴ്സ് ടീം ലീഗിൽ കടക്കുകയും കിരീടം നേടുകയും ചെയ്തു. ഒന്നാം എഡിഷനിൽ കേരള കിങ്സ് പഞ്ചാബി ലെജന്റ്സിനെ തോൽപ്പിച്ച് കിരീടം നേടിയിരുന്നു. ലീഗിന്‍റെ ആദ്യപതിപ്പിൽ ആറു ടീമുകളാണ് പങ്കെടുത്തിരുന്നത്.


ടോസ് നേടിയ പഖ്ടൂന്‍സ് ക്യാപ്റ്റൻ ഷഹീദ് അഫ്രീദി ആദ്യം ഫീൽഡിംഗ് ആണ് തെരഞ്ഞെടുത്തത്. അഫ്രീദിയുടെ ഈ തീരുമാനം തെറ്റായിപ്പോയെന്ന് നോര്‍ത്തേണ്‍ വാരിയേഴ്സ് ബാറ്റ്സ്മാന്മാർ തെളിയിച്ചുകൊണ്ട് വിജയ കിരീടം നേടി.  മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിംഗ് ആണ് വടക്കൻ വാരിയേഴ്സിന്‍റെ കോച്ച്. 


ZEE5 സീ എന്റര്‍റ്റൈന്‍മെന്‍റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ ഒരു ആഗോള ഡിജിറ്റല്‍ എന്റര്‍റ്റൈന്‍മെന്‍റ് പ്ലാറ്റ്ഫോമാണ്.  ഈ ചാനല്‍ അടുത്തിടെ 190 ല്‍ അധികം രാജ്യങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്. ടി 10 ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണിൽ നോര്‍ത്തേണ്‍ വാരിയേഴ്സിന്‍റെ സ്പോൺസർമാരാണ് ZEE5.