T20WorldCup2024: വിശ്വകിരീടവുമായി ഇന്ത്യൻ ടീം ജന്മനാട്ടിൽ; വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്
Team India Back In India: രാവിലെ 6 മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ എത്തിയത്.
ന്യൂഡൽഹി: ടി20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ ജന്‍മനാട്ടില്‍. രാവിലെ 6 മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ എത്തിയത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് നൽകിയത്.
രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങൾ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും എന്നാണ് റിപ്പോർട്ട്.
താരങ്ങളെ പ്രധാനമന്ത്രി മോദി നേരിട്ട് അഭിനന്ദിക്കും. ഉച്ചയ്ക്ക് ടീമംഗങ്ങൾ മുംബൈയ്ക്ക് തിരിക്കും. തുടർന്ന് വൈകുന്നരം വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും തുടർന്ന് ബിസിസിഐയുടെ പരിപാടിയുമുണ്ട്. പരേഡിനു ശേഷം ടീം ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ലോകകപ്പ് ട്രോഫി കൈമാറും. ഇനി അടുത്ത രണ്ട് വർഷത്തേക്ക് ട്രോഫി ബിസിസിഐ ആസ്ഥാനത്ത് തുടരും. ശേഷം കളിക്കാർ അവരവരുടെ നാട്ടിലേക്ക് പോകും.
Also Read: രാഹുവിന്റെ നക്ഷത്ര മാറ്റം ഇവർക്ക് ലഭിക്കും രാജകീയ ജീവിതം!
ബാർബഡോസില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാന്‍ കാരണം. ജൂൺ 29 നു നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പിൽ മുത്തമിട്ടത്. ഇന്ത്യയുടെ രണ്ടാം ടി20 ലോക കിരീടമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.