Dubai : ICC T20 ലോകകപ്പ് 2021 ടൂർണമെന്റിലെ മികച്ച് ടീമിൽ ഒരു ഇന്ത്യൻ താരം പോലും ഉൾപ്പെട്ടിട്ടില്ല. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് ഐസിസി ചിട്ടപ്പെടുത്തിയ ടീമിന്റെ ക്യാപ്റ്റൻ. ആറ് രാജ്യങ്ങളിലെ താരങ്ങളാണ് ടീമിൽ ഇടം ലഭിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്കും ഫൈനലിസ്റ്റായ ന്യൂസിലാൻഡിനും സെമിയിൽ ഇടം നേടിയ പാകിസ്ഥാനും ഇംഗ്ലണ്ടിനും പുറമെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളിൽ നിന്നുള്ള താരങ്ങളാണ് ഐസിസിയുടെ ടീമിൽ ഇടം നേടിയത്.


ALSO READ : T20 World Cup Final: കിവികളെ പരാജയപ്പെടുത്തി കന്നി ടി20 കിരീടത്തിൽ ചുംബിച്ച് കംഗാരുകൾ


ഓപ്പണറായ ഡേവിഡ് വാർണറും സ്പിന്നർ ജോഷ് ഹേസ്സൽവുഡമാണ് ചാമ്പ്യന്മാരുടെ പക്ഷത്ത് നിന്ന് ഐസിസിയുടെ ടീമിലെത്തിയത്. ഫൈനലിസ്റ്റായ ന്യീസിലാൻഡിന്റെ സാന്നിധ്യമായി പേസർ ട്രന്റ് ബോൾട്ടെത്തി.


ALSO READ : Daryl Mitchell: ഡാരില്‍ മിച്ചലിന്റെ ഇന്നിങ്‌സ് ധോണിയെ ഓര്‍മിപ്പിച്ചു; മുൻ കിവീസ് താരം


ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ബാബർ അസമിനെ കൂടാതെ ഷഹീൻ അഫ്രീദി ടീമിൽ ഇടം നേടിയത്. ടീമിലെ 12-ാമനായി അഫ്രീദി ഇടം നേടിയരിക്കുന്നു. രണ്ട് ലങ്കൻ താരങ്ങളാണ് വാനിന്ഡു ഹസറംഗയും ചരിത് അസലങ്കയുമാണ്. ഇംഗ്ലീഷ് താരം ജോസ് ബട്ലറാണ്  വിക്കറ്റ് കീപ്പർ. കൂടാതെ മോയിൻ അലിയും ടീമിൽ ഇടം നേടിട്ടുണ്ട്.


ALSO READ : Happy Birthday Sanju Samson : ശ്രീശാന്തിന് ശേഷം ഇന്ത്യൻ ജേഴ്സി അണിയുന്ന മലയാളി താരം, അറിയാം കേരളത്തിന്റെ ആഭിമാന താരം സഞ്ജു സാംസണിന്റെ നേട്ടങ്ങൾ



ഡേവിഡ് വാർണർ ടി20 ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്ത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.