T20 World Cup 2022 Final Pakistan vs England Live Streaming : കുട്ടി ക്രിക്കറ്റിന്റെ രാജാവാരണെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ശക്തരായ ന്യൂസിലാൻഡിനെ തകർത്ത പാകിസ്ഥാനും ടൂർണമെന്റിലെ ഫേവറേറ്റുകളായിരുന്ന ഇന്ത്യയെ തോൽപ്പിച്ച ഇംഗ്ലണ്ടും തമ്മിലാണ് ഫൈനൽ പോരാട്ടത്തിന് ഏറ്റുമുട്ടുക. മെൽബൺ ക്രിക്കറ്റ് മൈതാനത്ത് വെച്ച് ഇരു ടീമുകളുംഏറ്റുമുട്ടുമ്പോൾ മറ്റൊരു 1992 ആവർത്തിക്കുമൊ അതോ ഇംഗ്ലീഷ് ടീം തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം സ്വന്തമാക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാകിസ്ഥാൻ ഇംഗ്ലണ്ട് മത്സരം ലൈവായി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം


ഇന്ന് നവംബർ 13ന് ഉച്ചയ്ക്ക് 1.30നാണ് പാകിസ്ഥാൻ ഇംഗ്ലണ്ട് ഫൈനൽ മത്സരം. മെൽബണിൽ വെച്ചാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ഇന്ത്യയിൽ സ്റ്റാർ നെറ്റ്വാർക്കാണ് ടി20 ലോകകപ്പിന്റെ ടെലിവിഷൻ ഒടിടി സംപ്രേഷണ അവകാശം നേടിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിൽ ഉച്ചയ്ക്ക് ഒന്നര മുതൽ മത്സരം ടിവിയിൽ കാണാൻ സാധിക്കുന്നതാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓൺലൈനായി മത്സരം കാണാനാകും.


ALSO READ : Happy Birthday Sanju Samson: സ‍ഞ്ജുവിന് ഇന്ന് ഇരുപത്തിയെട്ടാം പിറന്നാൾ; 'ലോക കപ്പിൽ ഒരുപാട് മിസ്സ് ചെയ്തെന്ന്' ആരാധകർ


തങ്ങളുടെ രണ്ടാത്തെ ടി20 കിരീടം പ്രതീക്ഷിച്ചാണ് ഇരു ടീമുകൾ ഇന്ന് എംസിജിയിൽ കൊമ്പ് കോർക്കുന്നത്. ലോകകപ്പ് പാകിസ്ഥാന്റെയും ഇംഗ്ലണ്ടിന്റയും മൂന്നാമത്തെ ഫൈനൽ പ്രവേശനം കൂടുയാണിത്. പാകിസ്ഥാൻ തങ്ങളുടെ പ്രകടനം ബോളിങ് ക്രന്ദ്രീകരിക്കുമ്പോൾ ബാറ്റിങ്ങിലാണ് ഇംഗ്ലണ്ട് തങ്ങളുടെ മികവ് പുറത്തെടുക്കുക.


2009തിൽ ലോകകപ്പ് നേടിയതിന് ശേഷം ആദ്യമായിട്ടാണ് പാകിസ്ഥാൻ ഫൈനലിൽ എത്തുന്നത്. 2010ൽ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഐസിസി കിരീടം നേടിയതിന് ശേഷം 2016ൽ ഇന്ത്യയിൽ വെച്ച് നടന്ന ലോകകപ്പിലും ഫൈനലിൽ പ്രവേശിച്ചിരുന്നു. 2016ലെ ടൂർണമെന്റിൽ വെസ്റ്റ് ഇൻഡീസായിരുന്നു കിരീടം സ്വന്തമാക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.