India vs Pakistan T20 World Cup 2022 : ടി20 ലോകകപ്പ് ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ രോഹിത് ശർമ്മയ്ക്കും സംഘത്തിനും 160 റൺസ് വിജയലക്ഷ്യം. നിശ്ചിത ഓവറിൽ പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കുകയായിരുന്നു. തകർന്നടിഞ്ഞ പാകിസ്ഥൻ ബാറ്റിങ് നിരയെ പിടിച്ച് നിർത്തിയത് ഷാൻ മസൂദിന്റെയും ഇഫ്തിഖർ അഹമ്മദിന്റെയും അർധ സെഞ്ചുറി നേട്ടമായിരുന്നു. ഒരു ഘട്ടത്തിൽ പാക് സ്കോർ ബോർഡ് 150 പോലും കടക്കുകയില്ലയെന്ന കരുതിയ നേരത്താണ് വാലറ്റക്കാരോട് ചേർന്ന് മസൂദ് നടത്തിയ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയലക്ഷ്യം 160ലേക്കെത്തിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടക്കം മുതൽ തന്നെ ഇന്ത്യയുടെ ബോളിങ് ആക്രമണത്തിൽ പതറുകയായിരുന്നു പാകിസ്ഥാൻ. പാക് നായകൻ ബാബർ അസം നേരിട്ട ആദ്യ പന്തിൽ തന്നെ അർഷ്ദീപ് സിങ് പുറത്താക്കുകയായിരുന്നു. പിന്നാലെ അർഷ്ദീപ് തന്റെ രണ്ടാം ഓവറിൽ ഓപ്പണറായ മുഹമ്മദ് റിസ്വാനെയും പാക് ഡ്രെസ്സിങ് റൂമിലേക്കയച്ചു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലാണ് മസൂദും ഇഫ്തിഖറും ചേർന്ന് പാകിസ്ഥാന് ഒരു തിരിച്ച് വരവ് സമ്മാനിച്ചത്. എന്നാൽ ടീം സ്കോർ 100 എത്തുന്നതിന് മുമ്പ് മുഹമ്മദ് ഷമി ഇഫ്തിഖറിനെയും പുറത്താക്കി. 


ALSO READ : T20 World Cup 2022 : ടി20 ലോകകപ്പിൽ കഴിഞ്ഞ അഞ്ച് തവണ ഇന്ത്യയും പാകിസ്ഥാനും ഏറ്റമുട്ടിയപ്പോൾ ഫലങ്ങൾ ഇങ്ങനെ



പിന്നാലെ ഓരോ ഇടവേളകളിൽ ഹാർദിക് പാണ്ഡ്യ മൂന്ന് ബാറ്ററെമാരെയാണ് പുറത്താക്കിയത്. തുടർന്ന് പാക് സ്കോർ ബോർഡ് 140 പോലും കടക്കില്ലയെന്ന് കരുതിയപ്പോൾ മസൂദ് വാലറ്റക്കാരോടൊപ്പം ചേർന്ന് പാകിസ്ഥാനെ പ്രതിരോധിക്കാവുന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഡെത്ത് ഓവറുകളിൽ ഇന്ത്യ പതിവായി വിട്ട് നൽകുന്ന റൺസും കൂടി ചേർത്തപ്പോൾ പാകിസ്ഥാന് അനയാസം തങ്ങളുടെ സ്കോർ 160ലേക്കെത്തിച്ചു. ഇന്ത്യക്കായി അർഷ്ദീപും ഹാർദിക്കും മൂന്ന് വിക്കറ്റുകൾ വീതം നേടി. ഭുവനേശ്വർ കുമറും മുഹമ്മദ് ഷമിയുമാണ് ബാക്കി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. 


ദീപക് ഹൂഡയെയും ഹർഷാൽ പട്ടേലിനെയും യുസ്വേന്ദ്ര ചഹലിനെയും ബഞ്ചിലിരുത്തിയാണ് ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങിയത്. ഇന്ത്യയുടെ പ്ലേയി ഇലവൻ - രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, അർഷ്ദിപ് സിങ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.