India vs Pakistan World Cup 2022 : ഇന്ത്യ പാകിസ്ഥാൻ മത്സരം ഇന്ന് ഒക്ടോബർ 23ന് നടക്കും. മെൽബൺ ക്രിക്കറ്റ് മൈതനം ഇന്ത്യ പാക് മത്സരത്തിന് വേദിയാകും.
T20 World Cup 2022 India vs Pakistan : ലോകകപ്പിലെ രണ്ട് ഫോർമാറ്റുകളിലും ഇന്ത്യക്ക് പാകിസ്ഥന് മുകളിൽ ആധിപത്യമാണ്. ലോകകപ്പ് ചരിത്രത്തിൽ ഒരുതവണ മാത്രമാണ് ഇന്ത്യക്ക് പാകിസ്ഥാനോട് തോൽക്കേണ്ടി വന്നത്. അതും 2021 യുഎഇ ലോകകപ്പിൽ പത്ത് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ ജയം. ടി20 ലോകകപ്പിൽ അവസാന അഞ്ച് മത്സരങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേരെയെത്തിപ്പോൾ ഫല എങ്ങനെയായിരുന്നുയെന്ന് പരിശോധിക്കാം
ഗ്രൂപ്പ് ഘടത്തിൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്ഥാൻ മത്സരം ടൈ ആകുവായിരുന്നു. പിന്നീട് ബോൾ ഔട്ടിലൂടെ ഇന്ത്യ പാക് ടീമിനെ തോൽപ്പിക്കുകയും ചെയ്തു.
പ്രഥമ ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളിയും പാകിസ്ഥാനായിരുന്നു. അഞ്ച് റൺസിനെ ബദ്ധ വൈരികളെ തകർത്ത് ഇന്ത്യ പ്രഥമ ടി20 ലോകകപ്പിൽ മുത്തമിടുകയായിരുന്നു.
വീണ്ടും ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പാകിസ്ഥാൻ മത്സരം. കൊളംബോയിൽ വെച്ച് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് നീല കടവുകൾ പാകിസ്ഥാനെ തകർത്തത്.
ബംഗ്ലാദേശിൽ വെച്ച് നടന്ന അഞ്ചാം ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേരെയെത്തി. മിർപൂരിൽ വെച്ച് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാൻ തോൽപ്പിച്ചത്.
ഇന്ത്യയിൽ വെച്ച് നടന്ന ലോകകപ്പിലും നീ കടുവകൾ പാകിസ്ഥാനെ തകർത്തിരുന്നു. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം
യുഎഇയിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യയെ പാകിസ്ഥൻ 10 വിക്കറ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യ പാകിസ്ഥാനോട് തോൽവി ഏറ്റു വാങ്ങേണ്ടി വന്നത്.