മെൽബൺ : ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഐയർലൻഡിന് അട്ടമറി ജയം. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റൺസിനായിരുന്നു ഐറിഷ ടീമിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഐർലൻഡ്, നായകൻ ആൻഡ്രൂ ബാൽബ്രിനിയുടെ ബാറ്റിങ് മികവിൽ 157 റൺസെടുത്ത പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് ടീമിന് 14.3 ഓവറിൽ 105 റൺസ് വരെ നേടാനായുള്ളു. മഴയെ തുടർന്ന് കളി അവസാനിപ്പിച്ചപ്പോൾ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് അഞ്ച് റൺസ് പിന്നിലാണെന്ന് കണ്ടെത്തി. തുടർന്ന് മാച്ച് ഒഫിഷ്യൽസ് ഐർലൻഡ് അഞ്ച് റൺസിന് ജയിച്ചെന്ന് പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ഓവറുകളിലെ തകർച്ചയാണ് ഇംഗ്ലീഷ് ടീമിന് വിനയായത്. 30 റൺസിനിടെ ആദ്യ മൂന്ന് വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായതോടെ മധ്യനിര ബാറ്റർമാർ ശ്രദ്ധയോടെ മെല്ലെ ബാറ്റ് വീശുകയായിരുന്നു. എന്നാൽ മഴ വില്ലനായി അവതരിച്ചതോടെ ഇംഗ്ലീഷ് ടീമിന് തോൽവിയാണ് ഫലം കണ്ടത്. ഇംഗ്ലീണ്ട് ക്യാപ്റ്റനും ഒപ്പണർ ബാറ്ററുമായ ജോസ് ബട്ലറും അലെക്സ് ഹെയിൽസും ബെൻ സ്റ്റോക്സും മികവ് പുലർത്താതെ പുറത്തായത്. ഐർലൻഡിനായി ജോഷ്വ ലിറ്റിൽ രണ്ടും ബേറി മക് കാർത്തി, ഫിയോൺ ഹാൻഡ് ജോർജ് ഡോക്ക്രെൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. 


ALSO READ : Viral Video : ഓടിയെത്തി കോലിയെ തോളിലേറ്റി ചുറ്റി രോഹിത്; ബ്രൊമാൻസെന്ന് സോഷ്യൽ മീഡിയ


നായകൻ ആൻഡ്രൂ ബാൽബ്രിനിയുടെ ബാറ്റിങ് മികവിലാണ് ഐറിഷ് ടീം ഇംഗ്ലണ്ടിനെതിരെ 158 റൺസ് വിജയലക്ഷ്യമുയർത്തിയത്. ആദ്യ പത്ത് ഓവറിൽ തന്നെ 100 റൺസ് പിന്നിട്ട ടീം രണ്ടാം വിക്കറ്റായ ലോർക്കാൻ ടക്കർ പുറത്തായതിന് പിന്നാലെ തകർന്നടിയുകയായിരുന്നു. 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സറുകളുടെ അകമ്പടിയോടെയാണ് ഐറിഷ് നായകൻ 62 റൺസെടുത്തത്. ഇംഗ്ലീഷ് ടീമിനായി മാർക്ക് വുഡും ലിയാം ലിവിങ്സ്റ്റണും മൂന്ന് വിക്കറ്റുകൾ വീതം നേടി. സാം കറൻ രണ്ടും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റുകൾ വീതം സ്വന്തമാക്കി. 


അതേസമയം മെൽബണിൽ ഇന്ന് നടക്കുന്ന മറ്റൊരു മത്സരമായ ന്യൂസിലാൻഡ് അഫ്ഗാനിസ്ഥാൻ പോരാട്ടം മഴ മൂലം വൈകിയിരിക്കുകയാണ്. സൂപ്പർ 12 പോരാട്ടത്തിൽ നാളെ ഇന്ത്യ രണ്ടാമത്തെ മത്സരത്തിന് ഇറങ്ങും നെതർലാൻഡ്സാണ് എതിരാളികൾ. മറ്റ് മത്സരങ്ങളിലായി ദക്ഷിണാഫ്രിക്ക ബംഗ്ലദേശിനെയും പാകിസ്ഥാൻ സിംബാബ്വെയും നേരിടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.