മുംബൈ : ഏഷ്യ കപ്പിൽ നിരവധി പഴി കേട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബോളിങ് സെക്ഷനിൽ വീണ്ടും തിരിച്ചടി. ബോളിങ്ങിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരമായ ജസ്പ്രിത് ബുമ്ര ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പുറത്തായി. പുറം ഭാഗത്തേറ്റ പരിക്ക് വീണ്ടും വില്ലനായതോടെയാണ് ഇന്ത്യൻ പേസർക്ക് ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമാകുന്നത്. പരിക്ക് സംബന്ധിച്ച് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചെങ്കിലും താരം ഇന്ത്യൻ ടീമിൽ നിന്നും പുറത്താകുമെന്ന് ദേശീയ ക്രിക്കറ്റ് ബോർഡ് ഇതുവരെ വ്യക്തമാക്കിട്ടില്ല. ഏഷ്യ കപ്പിന് മുമ്പായിട്ടാണ് താരത്തിന് ആദ്യം പുറത്ത് പരിക്കേൽക്കുന്നത്. തുടർന്ന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 മത്സരത്തിനിടെ വീണ്ടും പുറം വേദന കലശിലാകുകയായിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിൽ നിന്നും താരം പിന്മാറിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി ടൂർണമെന്റ് ആരംഭിക്കാൻ 15 ദിവസം മാത്രം ശേഷിക്കെ ഇന്ത്യൻ പേസർ പരിക്കിൽ നിന്നും മുക്തനായി തിരികെ വരുക എന്ന് പറയുന്നത് അസാധ്യമാണ്. ഏകദേശം ആറ് മാസത്തോളം താരം ചികിത്സയിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുമ്രയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിലേക്ക് സ്റ്റാൻഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമ്മിയോ ദീപക് ചഹറിനെയോ പരിഗണിച്ചേക്കും. നിലവിൽ ഇന്ത്യയുടെ പുരോഗമിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ ടീം അംഗം എന്ന നിലയ്ക്ക് ചഹറിന് ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറന്ന് ലഭിക്കാനാണ് സാധ്യത. 


ALSO READ :ICC New Rules : മങ്കാദിങ്ങിനെ ഇനി ആരും കുറ്റം പറയണ്ട; പന്ത് മിനുക്കാൻ ഉമിനീരും പാടില്ല; ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തി ഐസിസി


അതേസമയം ബുമ്ര ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകില്ലയെന്ന് വാർത്ത ഏജൻസിയായ പിടിഐ ബിസിസിഐ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. ആറ് മാസത്തോളം താരം തന്റെ പരിക്കിനുള്ള ചികിത്സയിലായിരിക്കുമെന്ന് ബിസിസിഐ വൃത്തം അറിയിച്ചതായി പിടിഐ തങ്ങളുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതോടെ പരിക്ക് മൂലം ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന താരമാണ് ലോകകപ്പ്  പങ്കെടുക്കാൻ സാധിക്കാതെ പോകുന്നത്. നേരത്തെ ഏഷ്യ കപ്പ് മത്സരത്തിനിടെ രവീന്ദ്ര ജഡേജ കാൽ മുട്ടിനേറ്റ പരിക്കിനെ തുടർന്ന് ടീമിൽ നിന്നും പിന്മാറുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ താരത്തിന് കുറഞ്ഞത് ആറ് മാസത്തോളം കളത്തിന് പുറത്ത് നിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. 


ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം


രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്


സ്റ്റാൻഡ് ബൈ താരങ്ങൾ - മുഹമ്മദ് ഷമ്മി, ശ്രയസ് ഐയ്യർ, രവി ബിഷ്നോയി, ദീപക് ചഹർ



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.